Capturing Business 360°

നീരവ്​​ മോദിയെ മാത്രമല്ല, കൂട്ടാളികളെയും പിടിക്കാനുറച്ച് ആദായ നികുതി വകുപ്പ്; മോദിയില്‍ നിന്ന്​ സ്വര്‍ണ്ണം വാങ്ങിയ 50 പേര്‍ നിരീക്ഷണത്തില്‍

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ്​ കേസിലെ പ്രതിയായ നീരവ്​ മോദിയില്‍ നിന്ന്​ സ്വര്‍ണം വാങ്ങിയ 50 പേര്‍ ആദായ നികുതി നിരീക്ഷത്തില്‍. ഇവരുടെ ആദായ നികുതി റി​േട്ടണ്‍ വീണ്ടും പരിശോധിക്കുമെന്നാണ്​ വിവരം​. ഇവര്‍ക്ക്​ ഇതുസംബന്ധിച്ച്‌​ നോട്ടീസും നല്‍കിയിട്ടുണ്ട്​​.

നീരവ്​ മോദിയില്‍ നിന്ന്​ വിലകൂടിയ സ്വര്‍ണ, രത്​നആഭരണങ്ങള്‍ വാങ്ങിയ ചിലര്‍ പകുതി പണം ചെക്കായും അല്ലെങ്കില്‍ ഡെബിറ്റ്​, ക്രെഡിറ്റ്​ കാര്‍ഡുകള്‍ ഉപയോഗിച്ച്‌​ നല്‍കിയതിന്​ ശേഷം ബാക്കി കറന്‍സിയായി നല്‍കിയെന്നാണ്​ ആദായ നികുതി വകുപ്പ്​ കണ്ടെത്തിയിരിക്കുന്നത്​. ഇതി​​​െന്‍റ അടിസ്ഥാനത്തിലാണ്​ ഇപ്പോള്‍ ആദായ നികുതി വകുപ്പ്​ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഒരുങ്ങുന്നത്​. ഇതി​​​െന്‍റ അടിസ്ഥാനത്തില്‍ സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ്​ പരിശോധന നടത്തിയിട്ടുണ്ട്​.

അതേ സമയം, കറന്‍സി ഉപയോഗിച്ച്‌​ സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച്‌​ നില്‍ക്കുകയാണ്​ നോട്ടീസ്​ നല്‍കിയ വ്യക്​തികള്‍. നീരവ്​ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്​സിക്കുമെതിരെ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്​.