Capturing Business 360°

രാജ്യത്ത് ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികളെ ചരക്കായി പരിഗണിക്കുവാൻ നീക്കം

ന്യൂഏജ് ന്യൂസ്

ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്രിപ്റ്റോ കറന്‍സികളെ. കറന്‍സികള്‍ എന്നതിനു പകരമയി ചരക്കാരി പരിഗണിക്കാനാണ് തീരുമാനം. ക്വാര്‍ട്ട്സ് ആണ്‍ ആണ് ഇക്കര്യം പുറത്തുവിട്ടത്.

രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥയില്‍ ക്രിപ്പ്റ്റോ കറന്‍സിയുടെ സാധ്യത പഠിക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികളെ ചരക്കായി പരിഗണിക്കുമ്ബോള്‍ ഇതിന്റെ വില്പന നിയന്ത്രിക്കാന്‍ സാധിക്കും. രാജ്യത്തെ ഓഹരി വിപണിയില്‍ അനേകം ചര്‍ക്കുകള്‍ വിപണനം ചെയ്യുന്നത് പോലെ ഇവയും വിപണനം ചെയ്യാം എന്നാല്‍ ഇതിനുപയോഗിക്കുന്ന പണം നിയമ വിരുദ്ധമാണോ എന്നറിയുകയാണ് പ്രധാനം എന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍.