Capturing Business 360°

ജൂൺ മാസത്തെ രാജ്യത്തെ പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവരാനിരിക്കെ പണപ്പെരുപ്പം എല്ലാ സീമകളും മറികടക്കുമെന്ന സൂചനയുമായി റോയിട്ടേഴ്‌സ്

ന്യൂഏജ് ന്യൂസ്

ബംഗളൂരു: ജൂണില്‍ പണപ്പെരുപ്പം എല്ലാ സീമകളും മറികടക്കുമെന്നു റിപ്പോര്‍ട്ട്‌. എണ്ണവിലക്കയറ്റത്തോടൊപ്പം ഭക്ഷ്യ, ഭക്ഷ്യേതര വസ്‌തുക്കളുടെ വില വര്‍ധിച്ചതാണു പണപ്പെരുപ്പതിനു കാരണം. ജൂണില്‍ പണപ്പെരുപ്പം രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാകുമെന്നാണു റോയിട്ടേഴ്‌സിന്റെ പഠനം വ്യക്‌തമാക്കുന്നത്‌.

പണപ്പെരുപ്പം തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഗസ്‌റ്റിലെ ധനനയത്തില്‍ ആ.ബി.ഐ. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കഴിഞ്ഞ മാസം 5.30 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്‌. മേയില്‍ ഇത്‌ 4.87 ശതമാനമായിരുന്നു.

ജൂണില്‍ ഇത്‌ നാല്‌ ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലാകുമെന്നാണു പഠനം. തുടര്‍ച്ചയായി ഒന്‍പതാം മാസമാകും ആര്‍.ബി.ഐയുടെ പ്രഖ്യാപിത പണപ്പെരുപ്പ ലക്ഷ്യമായ നാലു ശതമാനത്തെ സൂചിക മറികടക്കുക.

12നു െവെകിട്ട്‌ 5.30 നാകും യഥാര്‍ഥ നിരക്കുകകള്‍ സര്‍ക്കാര്‍ പുറത്തുവിടുക. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുകയാണ്‌. ഈ വര്‍ഷം ഇതുവരെ വിലയില്‍ 20 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്‌. ജൂണില്‍ മാത്രം 13 ശതമാസം വര്‍ധനയുണ്ടായി. മൊത്തവില സൂചികയും ജൂണില്‍ 15 മാസത്തെ ഉയരങ്ങള്‍ താണ്ടി 4.93 ശതമാനത്തിലെത്തുമെന്നാണു പ്രവചനം. മേയിലിത്‌ 4.43 ശതമാനമായിരുന്നു.