Capturing Business 360°

ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന മോദിയുടെ ആ​ശ​യത്തിന് തിരിച്ചടി; തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തുന്നത് വലിയ ബാധ്യത സൃഷ്ടിക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍, ജ​ന​പ്രാ​ധി​നി​ത്യ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക്ക് വലിയ കാലതാമസം ഉണ്ടാകുമെന്നും കമ്മീഷൻ

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തി​യാ​ല്‍ 4,555 കോ​ടി രൂ​പ​യു​ടെ അ​ധി​ക ചെ​ല​വു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍. ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​ശ​യം സം​ബ​ന്ധി​ച്ച ലോ ​ക​മ്മീ​ഷ​ന്‍ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ്, പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ല്‍ 2034 വ​ര്‍​ഷ​ത്തേ​ക്ക് വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തി​യാ​ല്‍ ഭീ​മ​മാ​യ അ​ധി​ക ചെ​ല​വ് നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന​തി​നാ​യി ജ​ന​പ്രാ​ധി​നി​ത്യ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ള്‍ പാ​ര്‍​ല​മെ​ന്‍റി​ലും സം​സ്ഥാ​ന അ​സം​ബ്ലി​ക​ളി​ലും പാ​സാ​കാ​നു​ള്ള ദീ​ര്‍​ഘ​കാ​ല സ​മ​യ​ത്തി​ന് പു​റ​മേ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഇ​തി​നാ​വ​ശ്യ​മാ​യി വ​രു​ന്ന അ​ധി​ക ചെ​ല​വു​ക​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തു​ന്പോ​ള്‍ ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ര​ണ്ട് സെ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ അ​ധി​ക​മാ​യി വേ​ണ്ടി​വ​രും. ഇ​തി​ന് പു​റ​മേ 36,25,000 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 26,50,000 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 28,62,000 വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളും വേ​ണ്ടി വ​രും. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തു​ന്പോ​ള്‍ അ​ധി​ക​മാ​യി സ്ഥാ​പി​ക്കേ​ണ്ടി വ​രു​ന്ന 12.9 ല​ക്ഷം ബാ​ല​റ്റ് യൂ​ണി​റ്റി​നും 12.3 ല​ക്ഷം വി​വി​പാ​റ്റ് യൂ​ണി​റ്റി​നും 9.4 ല​ക്ഷം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​നും കൂ​ടി​യാ​ണ് 4,554.93 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന​ത്.