Capturing Business 360°

ആവേശം പകരുന്ന വേഷത്തിൽ മമ്മൂട്ടി; ആന്ധ്രായുടെ മുന്മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന യാത്രയുടെ ടീസർ പുറത്തിറങ്ങി

ന്യൂഏജ് ന്യൂസ്

ആന്ധ്രായുടെ മുന്മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി ഫാൻസിന് ആവേശം പകരുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്.

54 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലെ സംഭാഷണ ശകലത്തില്‍ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ടീസറില്‍ വൈ.എസ്.ആറായുള്ള മമ്മൂട്ടിയുടെ മേക്ക് ഓവർ അപാരമാണ്.

2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായി വൈ.എസ്.ആര്‍ നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മഹി വി.രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

നിലവില്‍ ‘യാത്ര’യുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.