Capturing Business 360°

അഭിനയം മോശമായതിനാൽ പ്രിയ വാരിയരുടെ പരസ്യം മഞ്ച് പിൻവലിച്ചു എന്നുള്ളത് അസൂയാലുക്കളുടെ വെറും വാക്കുകൾ മാത്രം; റെക്കോർഡ് തുകയ്ക്ക് അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ പുതിയ പരസ്യത്തില്‍ അഭിനയിച്ച് താരം

ന്യൂഏജ് ന്യൂസ്

ഒരു കണ്ണിറുക്കല്‍ കൊണ്ട് മാത്രം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്ബ് തന്നെ ഇത്രയേറെ പ്രശസ്തിയും, ജനപ്രീതിയും ലഭിച്ച മറ്റൊരു താരമില്ല. ഒരു അഡാര്‍ ലൗവിലെ പാട്ട് രംഗം ലോകശ്രദ്ധ നേടിയപ്പോള്‍ പ്രിയയെ തേടി വന്നത് അനേകം അവസരങ്ങളാണ്.

മഞ്ചിന്റെ പരസ്യത്തിന് ശേഷം മറ്റൊരു അന്താരാഷ്ട്ര ഉത്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുകയാണ് താരം. ഇതിനായി പ്രിയ വാങ്ങിയത് ഒരു കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖലീജ് ടൈംസാണ് ഈ വിവരം പുറത്തുവിട്ടത്. ഒരു പുതുമുഖ താരത്തെ സംബന്ധിച്ച്‌ ഭീമന്‍ പ്രതിഫലമാണിത്.

‘കഴിഞ്ഞ വെള്ളിയാഴ്ചയോടു കൂടി പ്രിയ തന്റെ പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഞങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച്‌ ഒരു കോടി രൂപയാണ് പ്രിയക്ക് പ്രതിഫലം നല്‍കിയിരിക്കുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ച്‌ വലിയ തുകയാണിത്’-റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ഭാഷകളിലായി പുറത്തിറക്കിയ മഞ്ചിന്റെ പരസ്യത്തിനായ പ്രിയക്ക് ലഭിച്ച പ്രതിഫല തുക 20 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.