Capturing Business 360°

മലയാള സിനിമ സംഘടനയിലെ പ്രശ്നങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും; ദി​ലീ​പിനെ തി​രി​ച്ചെ​ടു​ക്കു​ന്ന​തിൽ​ അ​മ്മ​യി​ല്‍ പൊ​ട്ടി​ത്തെ​റി​യെ​ന്ന്​ വാ​ര്‍​ത്ത

ന്യൂഏജ് ന്യൂസ്

ല​ണ്ട​ന്‍: മ​ല​യാ​ള സി​നി​മയിലെ ന​ടീ​ന​ട​ന്മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​മ്മ​യി​ലെ കു​ടും​ബ​പ്ര​ശ്​​നം ക​ട​ല്‍ ക​ട​ന്നു. ബ്രിട്ടീഷ്​ പത്രമായ ഗാ​ര്‍​ഡി​യ​ന്‍ ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്‌​ വാ​ര്‍​ത്ത ന​ല്‍​കി​യ​ത്. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നു ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന ദി​ലീ​പ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍ പ​ത്മ​നാ​ഭ​ന്‍ പി​ള്ള എ​ന്ന ന​ട​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്‌​ അ​മ്മ​യി​ല്‍ പൊ​ട്ടി​ത്തെ​റി​യെ​ന്നാ​ണ്​ വാ​ര്‍​ത്ത.

നടനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച്‌​ നാ​ല്​ നടിമാര്‍ സം​ഘ​ട​ന​യി​ല്‍​നി​ന്ന്​ രാ​ജി​വെ​ച്ചു. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ന​ട​​െന്‍റ വി​വാ​ഹ​മോ​ച​ന​ത്തെ കു​റി​ച്ചും ഗാ​ര്‍​ഡി​യ​ന്‍ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.