Capturing Business 360°

ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചത് തിരിച്ചടിയായി; വിപണി ക്ളോസ് ചെയ്തത് നഷ്ടത്തിൽ

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ് 139.34 പോയിന്റ് താഴ്ന്ന് 35,599.82ലും നിഫ്റ്റി 48.70 പോയിന്റ് നഷ്ടത്തിൽ 10,808 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതാണ് ആഗോള വ്യാപകമായി ഓഹരി സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1390 ഓഹരികൾ നഷ്ടത്തിലും ക്ളോസ് ചെയ്തു.

ലുപിൻ, സൺഫാർമ, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.