Capturing Business 360°

കമ്പനിയുടെ വളർച്ചയിൽ ഉറച്ച ആത്മവിശാസം; വിപണിയിൽ നിന്ന് ടി​സി​എ​സ് ഓ​ഹ​രി​ക​ള്‍ തി​രി​ച്ചു​വാ​ങ്ങും

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി ക​മ്പ​നി​യാ​യ ടി​സി​എ​സ് വിപണിയിലെ ഓ​ഹ​രി​ക​ളി​ല്‍ ഒ​രു​ഭാ​ഗം തി​രി​ച്ചു വാ​ങ്ങും. വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡ് എ​ത്ര ഓ​ഹ​രി​ക​ള്‍, എ​ന്തു വി​ല​യ്ക്കു വാ​ങ്ങും എ​ന്നു തീ​രു​മാ​നി​ക്കും. പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ തി​രി​ച്ചു​വാ​ങ്ങ​ലാ​കും ന​ട​ത്തു​ക എ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം കമ്പനി 16,000 കോ​ടി രൂ​പ ഇ​തി​നു മു​ട​ക്കി​യി​രു​ന്നു. 2850 രൂ​പ വ​ച്ച്‌ 5.6 കോ​ടി ഓ​ഹ​രി​ക​ള്‍ അ​ന്നു തി​രി​ച്ചു​വാ​ങ്ങി. കഴിഞ്ഞ സാമ്പത്തികവര്ഷത്തെ മികച്ച പ്രകടനത്തെ തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ 100 ബില്യൺ ഡോളറിലധികം വിപണിമൂല്യം കൈവരിച്ച് കമ്പനി വിപണിയിൽ ചരിത്ര നേട്ടം കുറിച്ചിരുന്നു. മെയ് മാസത്തിൽ കമ്പനി തങ്ങളുടെ ഓഹരിവിഭജനം നടത്തുകയും ചെയ്തിരുന്നു.