Capturing Business 360°

എസ്ബിഐയുടെ ശനിദിശ ഒഴിയുന്നില്ല; ആ​ഗോ​ള ഏ​ജ​ൻ​സിയായ ഫി​ച്ച് ബാങ്കിന്റെ റേ​റ്റിംഗ് താഴ്ത്തി

മും​ബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എ​സ്ബി​ഐക്ക് തിരിച്ചടികൾ തുടരുന്നു. പതിവിനു വിപരീതമായി കഴിഞ്ഞ സാമ്പത്തികവർഷം കനത്ത നഷ്ടം നേരിട്ട ബാങ്കിന്റെ റേറ്റിങ് ആ​ഗോ​ള ഏ​ജ​ൻ​സിയായ ഫി​ച്ച് താഴ്ത്തി. വ​യ​ബി​ലി​റ്റി റി​സ്ക് എ​ന്ന ഇ​ന​ത്തി​ലാ​ണു എസ്ബിഐയുടെ റേറ്റിങ് താഴ്ത്തിയത്. എ​സ്ബി​ഐയുടെ റേറ്റിങ് ഒരു നിലവാരം താഴ്ത്തി BB+ ലേക്കാണ് മാറ്റിയിരിക്കുന്നത്. നി​ഷ്ക്രി​യ ആ​സ്തി കൂ​ടി​യ​തും ലാ​ഭം കു​റ​ഞ്ഞ​തും മൂ​ലം ക​രു​ത്ത് കു​റ​ഞ്ഞു എ​ന്നാ​ണു ഫി​ച്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

രാജ്യത്തെ മറ്റൊരു പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡയുടെ റേ​റ്റിംഗും താ​ഴ്ത്തിയിട്ടുണ്ട്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യെ ബി​ബി​ നിലവാരത്തിലേക്കാണ് താ​ഴ്ത്തിയിരിക്കുന്നത്.

ഇരു ബാങ്കുകളുടെയും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക്രെ​ഡി​റ്റ് റേ​റ്റിം​ഗി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ല്ല. അ​തു ട്രി​പ്പി​ൾ ബി​യി​ൽ തു​ട​രു​ന്നു.