Capturing Business 360°

ഷവോമി റെഡ്മി വൈ2 ഇന്ത്യന്‍ വിപണിയില്‍; വില 9,999 രൂപ മുതൽ

ജൂൺ 12 മുതല്‍ ആമസോൺ, മൈഹോം ഓൺലൈന്‍ സ്റ്റോറുകളില്‍ റെഡ്മി വൈ2 ലഭ്യമാകും

മുൻനിര സ്മാർട്ടഫോൺ ബ്രാന്‍ഡായ ഷവോമി, റെഡ്മി വൈ2 ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. സിവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിവോമി വൈസ് പ്രസിഡന്റുമായി മനു ജയിന്‍ ആണ് ഫോണുകൾ പുറത്തിറക്കിയത്. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി അസാധാരണ സെല്‍ഫി അനുഭവം പ്രദാനം ചെയ്യുന്ന 16 എംപി ഫ്രണ്ട് കാമറ, 12 എംപി കാമറ+5 എംപി ഇരട്ട റിയര്‍ കാമറ എിവയാണ് റെഡ് മി വൈ2-വിന്റെ സവിശേഷത.

സ്വര്‍ണം, റോസ് ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എീ 3 നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് വില 9,999 രൂപ മുതലാണ്. ഉയര്‍ന്ന ശേഷിയുള്ള (4ജിബി+ 64 ജിബി) പതിപ്പിന് 12,999 രൂപയാണ് വില.

ആമസോൺ, മൈഹോം തുടങ്ങിയ ഓൺലൈന്‍ സ്റ്റോറുകളില്‍ ജൂൺ 12 മുതല്‍ റെഡ്മി വൈ2 ലഭ്യമാണ്. ചില സൗജന്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1800 രൂപയുടെ തത്സമയ കാഷ് ബാങ്ക് , 240 ജിബിവരെയുള്ള എയര്‍ടെലിന്റെ ഡേറ്റാ സൗജന്യം തുടങ്ങിയവ ഓഫറില്‍ ഉള്‍പ്പെടുന്നു.

കുറഞ്ഞ വെളിച്ചത്തിലും ഉയര്‍ന്ന റെസൊലൂഷനുള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ റെഡ്മി ബൈ2-ന് സാധിക്കും. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് ലൈറ്റ് ഓട്ടോമാറ്റിക്കായി മനസിലാക്കാന്‍ 16 എംപി കാമറയ്ക്കു കഴിയും. 5.99 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ വലിയ സ്‌ക്രീന്‍ അനുഭവം നല്‍കുന്നു. ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗൺ പ്ലാറ്റ്‌ഫോമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുത്. 265 ജിബി വരെ വികസിപ്പിക്കുവാന്‍ കഴിയുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്.