Capturing Business 360°

ഏപ്രിലിൽ വ്യവസായ വളർച്ച 4.9 ശതമാനം

ന്യൂഡൽഹി: 2018 ഏപ്രിലിൽ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ വളർച്ച. മുൻവർഷം ഇതേ മാസത്തെക്കാൾ 4.9% വർധനയാണു വ്യാവസായിക ഉൽപാദന സൂചികയിൽ ഉണ്ടായത്. ഫാക്ടറി ഉൽപാദന മേഖലയിലാണ് ഏറ്റവും ശ്രദ്ധേയമായ വളർച്ചയുണ്ടായത്. ഫാക്ടറി ഉൽപാദനരംഗം 5.2% വളർച്ച രേഖപ്പെടുത്തി. ഖനന മേഖല 5.1%, വൈദ്യുതോൽപാദനം 2.1% എന്നിങ്ങനെയാണ് മറ്റ് രണ്ട് പ്രധാന മേഖലകളുടെ വളർച്ച രേഖപ്പെടുത്തിയത്.