Capturing Business 360°

ബിഎംഡബ്ല്യു മോട്ടോറാഡ് ജി310 ആര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവയുടെ പ്രീബുക്കിങ് ആരംഭിച്ചു

ഇന്ത്യയില്‍ ബിഎംഡബ്ല്യു ജി 310 ആര്‍, ജ 310 ജിഎസ് എന്നീ മോഡലുകളുടെ പ്രീബുക്കിങ് ആരംഭിച്ചു. ജൂണ്‍ എട്ട് മുതല്‍ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകൡും പ്രീബുക്കിങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 50,000 രൂപയാണ് പ്രീ-ബുക്കിങിനായി നല്‍കേണ്ടത്. ആദ്യം പണം നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കുംബൈക്കുകള്‍ ആദ്യംഡെലിവറി നടത്തുന്നത്.

പെര്‍ഫോമന്‍സ് ബൈക്കുകളാണ് ഇവയെങ്കിലും ലുക്കിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ ബൈക്കുകള്‍. ഈ സെഗ്‌മെന്റിലുള്ള മറ്റൊരു വാഹനത്തിനും ബിഎംഡബ്ല്യു ജി 310 ആര്‍, ജ 310 ജിഎസ് എന്നീ മോഡലുകളുടെ പെര്‍ഫോമന്‍സ് അവകാശപ്പെടാന്‍ സാധിക്കില്ല. പെര്‍ഫോമന്‍സിനൊപ്പം കംഫര്‍ട്ടും കൂടി ആകുമ്പോള്‍ റൈഡര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും ഈ മോട്ടോര്‍ബൈക്കുകള്‍.

ബിഎംഡബ്ല്യു ജി 310 ആര്‍, ജ 310 ജിഎസ് എന്നിവ വില്‍ക്കുന്നതും സര്‍വീസ് ചെയ്യുന്നതും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഡീലര്‍ നെറ്റുവര്‍ക്കിലൂടെയായിരിക്കും. ഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ബാംഗ്‌ളൂര്‍, അഹമദാബാദ്, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം ബിഎംഡബ്ല്യു മോട്ടോറാഡിന് പ്രീമിയം ഡീലര്‍ നെറ്റുവര്‍ക്കുകളുണ്ട്.

ബിഎംഡബ്ല്യു മോട്ടോര്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനുള്ള അവസരം ഒരുക്കുന്നതിനായി ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.