Capturing Business 360°

ട്രംപ്-കിം കൂടിക്കാഴ്ചയിൽ പ്രതീക്ഷ വച്ച് ഓഹരി വിപണി; നേരിയ മുന്നേറ്റത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. വ്യപാരം ആരംഭിച്ചയുടനെ സെൻസെക്സ് 69 പോയിന്റ് നേട്ടത്തിൽ 35552ലും നിഫ്റ്റി 15 പോയിന്റ് ഉയർന്ന് 10802ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 792 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 366 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

സിപ്ല, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, ഭാരതി എയർടെൽ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്ഫോ, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾക്ക് നഷ്ടം നേരിട്ടു.