Capturing Business 360°

കെഎസ്ആർടിസി ക്ക് ഇരുട്ടടിയായി ഇന്ധനവില വർധന; ഡീസൽ വിലവർധന മൂലം പ്രതിമാസം 12.45 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം∙ ഡീസൽ വിലവർധന മൂലം കെഎസ്ആർടിസിക്കു പ്രതിമാസം 12.45 കോടിയുടെ അധിക ബാധ്യത. മാർച്ച് മുതൽ മേയ് വരെ 12.45 കോടി രൂപയാണ് അധികം ചെലവായത്. ജൂൺ ആയതോടെ ബാധ്യത കുത്തനെ ഉയർന്നു.

ഡീസൽ വിലവർധന മൂലം സ്പെയർ പാർട്സ് വാങ്ങൽ കുറയുന്നെന്നും ഇതു സർവീസുകളെ ബാധിക്കുന്നെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരെ വിന്യസിച്ചിരിക്കുന്നതിലെ അപാകത മൂലം ശരാശരി 60 സർവീസുകൾ എങ്കിലും റദ്ദാക്കേണ്ടി വരുന്നുണ്ട്. ആറ് ലക്ഷം രൂപയാണ് ഇതിലൂടെ നഷ്ടം. പ്രതിമാസം നഷ്ടം 105 കോടി കവിഞ്ഞെന്നും മന്ത്രി പറഞ്ഞു.