Capturing Business 360°

ഒടുവിൽ സാധാരണക്കാരന്റെ പോക്കറ്റിൽ കൈയ്യിട്ടു വാരിയതുകൊണ്ട് മാത്രം രക്ഷപെടില്ലെന്ന തിരിച്ചറിവിൽ എസ്ബിഐ; 12 നി​ഷ്‌​ക്രി​യ ആ​സ്തി​ക​ൾ ലേ​ല​ത്തി​നു​വയ്ക്കുന്നതിലൂടെ 1300 കോടി രൂപ തിരികെ പിടിക്കാൻ നടപടി

മും​ബൈ: ഒടുവിൽ തങ്ങൾ നേരിടുന്ന ഭീമമായ നഷ്ടം സാധാരണക്കാരെ പിഴിഞ്ഞതുകൊണ്ട് മാത്രം നികത്താനാവില്ലെന്ന തിരിച്ചറിവിൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. തങ്ങളുടെ 12 നി​ഷ്‌​ക്രി​യ ആ​സ്തി​ക​ൾ ലേ​ല​ത്തി​നു​വ​യ്ക്കുന്നതിലൂടെ 1,325 കോ​ടി രൂപ വീ​ണ്ടെ​ടു​ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ബാങ്ക് തുടങ്ങി. ഈ ​മാ​സം 25ന് ഓ​ൺ​ലൈ​ൻ ആ​യി​ട്ടാ​ണ് ലേ​ലം ന​ട​ത്തു​കയെന്ന് എ​സ്ബി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബാ​ങ്കി​ന് നി​ഷ്ക്രി​യ ആ​സ്തി വ​രു​ത്തി​വ​ച്ച​വ​രി​ൽ അ​ങ്കി​ത് മെ​റ്റ​ൽ ആ​ൻ​ഡ് പ​വ​ർ (690.08 കോ​ടി രൂ​പ), മോ​ഡേ​ൺ സ്റ്റീ​ൽ​സ് (122.61 കോ​ടി രൂ​പ), ഗു​ഡ് ഹെ​ൽ​ത്ത് അ​ഗ്രോ​ടെ​ക് (109.14 കോ​ടി രൂ​പ), അ​മി​ത് കോ​ട്ട​ൺ​സ് (84.70 കോ​ടി രൂ​പ), ഇ​ൻ​ഡ് സ്വി​ഫ്റ്റ് (80.49 കോ​ടി രൂ​പ) എ​ന്നീ ക​മ്പ​നി​ക​ളാ​ണ് പ്ര​ധാ​നി​ക​ൾ. നി​ഖി​ൽ റി​ഫൈ​ന​റീ​സ് (52.85 കോ​ടി രൂ​പ), ഭാ​സ്ക​ർ ഷ്രാ​ച്ചി അ​ലോ​യ്സ് (51.48 കോ​ടി രൂ​പ), ശ്രീ ​ഗ​ണേ​ഷ് സ്പോ​ഞ്ച് അ​യ​ൺ (38.96 കോ​ടി രൂ​പ), അ​സ്മി​ത പേ​പ്പേ​ഴ്സ് (37.23 കോ​ടി രൂ​പ), ഫെ​റെ​ൽ ലാ​ബ്സ് (22.86 കോ​ടി രൂ​പ), കാ​ർ​ത്തി​ക് അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് (20.82 കോ​ടി രൂ​പ), അ​ഭി​ന​ന്ദ​ൻ ഇ​ന്‍റെ​റെ​ക്സിം 14.15 കോ​ടി രൂ​പ) എ​ന്നി​വ​യാ​ണ് മ​റ്റു ക​മ്പ​നി​ക​ൾ.

മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ​പ്ര​കാ​രം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കി​ട്ടാ​ക്ക​ടം 2.23 ല​ക്ഷം കോ​ടി രൂ​പ വ​രും. കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ അ​ള​വി​ൽ 10.91 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന.