Capturing Business 360°

ഇസാഫ് ബാങ്കിന് എൻആർഐ സേവനങ്ങൾ ലഭ്യമാക്കാൻ അനുമതി

തൃശൂർ: ഉപഭോക്താക്കൾക്കുള്ള എൻആർഐ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് റിസർവ് ബാങ്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് അനുമതി നൽകി. ആർബിഐ നിയമ പ്രകാരമുള്ള നോൺ – റസിഡന്റ് റുപീ അക്കൗണ്ടുകൾ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുമാണിത്.

എൻആർഐ സേവനങ്ങൾക്കുള്ള അനുമതി ലഭ്യമായതോടെ സേവിങ്സ് ബാങ്ക്, സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ, വിദേശനാണ്യ വിനിമയ ഇടപാടുകൾ എന്നിവ ഇസാഫ് ബാങ്കിനു നടത്തുവാൻ സാധിക്കും.