Capturing Business 360°

ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ‘സൂപ്പർ വുമണി’ന് തിരിച്ചടി; ഐ​സി​ഐ​സി​ഐ സിഇഒ ച​ന്ദ കോ​ച്ച​റി​ന് 25 കോടി രൂപ പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

മും​ബൈ: ഐ​സി​ഐ​സി​ഐ ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ച​ന്ദ കോ​ച്ച​റി​നു​മേ​ൽ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) പി​ഴ ചു​മ​ത്തി​യേ​ക്കും. അ​തേ​സ​മ​യം രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കു​റ്റ​ക്കാ​രി​യെന്നു തെ​ളി​ഞ്ഞാൽ മാ​ത്ര​മേ സെ​ബി​യു​ടെ ന​ട​പ​ടി​യു​ണ്ടാ​കൂ.

സെ​ബി നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് പ​ര​മാ​വ​ധി 25 കോ​ടി രൂ​പ വ​രെ പി​ഴ​ശി​ക്ഷ​യോ, നിയമപരമല്ലാതെ നേടിയ തുകയുടെ മൂ​ന്നു മ​ട​ങ്ങ് അ​ടയ്ക്കു​ക​യോ ചെയ്യേണ്ടിവരും. എ​ന്നാ​ൽ, കോ​ച്ച​റി​ന്‍റെ കേ​സി​ൽ പി​ഴ എ​ത്ര​യെ​ന്നു​ള്ള​ത് സെ​ബി​യു​ടെ അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് ഓ​ഫീ​സറായിരിക്കും തീരുമാനിക്കുക. അ​തേ​സ​മ​യം, സി​ഇ​ഒ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​നു നി​ർ​ദേ​ശി​ക്കാ​ൻ സെ​ബി​ക്ക് അ​ധി​കാ​ര​മി​ല്ല.

ഭ​ർ​ത്താ​വ് ദീ​പ​ക് കോ​ച്ച​ർ, വീ​ഡി​യോ​കോ​ൺ മേ​ധാ​വി വേ​ണു​ഗോ​പാ​ൽ ധൂ​ത് എ​ന്നി​വ​രു​മാ​യി ഐസിഐസിഐ ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ആ​രാ​ഞ്ഞു​കൊ​ണ്ട് മേ​യ് 24ന് ​സെ​ബി ച​ന്ദ കോ​ച്ച​റി​നു ക​ത്ത​യ​ച്ചി​രു​ന്നു. മ​റു​പ​ടി ന​ല്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വെ​ള്ളി​യാ​ഴ്ച ആ​യി​രു​ന്നി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​നാ​ണ് സെ​ബി​യു​ടെ തീ​രു​മാ​നം.

സി​ഇ​ഒ എന്ന നിലയിൽ ഐസിഐസിഐ ബാങ്കിലെ ച​ന്ദ കോ​ച്ച​റി​ന്‍റെ കാ​ലാ​വ​ധി 2019 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കും.