Capturing Business 360°

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്‍ ലാഭത്തിലുള്ളത് വെറും രണ്ട് ബാങ്കുകള്‍ മാത്രം; നഷ്ടക്കണക്കില്‍ ഒന്നാം സ്ഥാനത്ത് പി.എന്‍.ബി

ന്യൂഏജ് ന്യൂസ്

രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാബാങ്കുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ട് ബാങ്കുകള്‍മാത്രം. വിജയാബാങ്കും ഇന്ത്യന്‍ ബാങ്കും. മറ്റ് 19 ബാങ്കുകളും നഷ്ടത്തില്‍. നഷ്ടക്കണക്കില്‍ ഒന്നാം സ്ഥാനത്ത് അഴിമതിയാരോപണം നേരിടുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക്. പി.എന്‍.ബി.യുടെ നഷ്ടം 12,283 കോടി രൂപ. കഴിഞ്ഞസാമ്പത്തികവര്‍ഷം 1324.8 കോടിയുടെ ലാഭം നേടിയ സ്ഥാനത്താണിത്.

ബാങ്കുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ നഷ്ടം/ലാഭം (കോടിയില്‍)

*ഇന്ത്യന്‍ ബാങ്ക് ( 1,258.99)

*വിജയാബാങ്ക് ( 727.02)

*പഞ്ചാബ് നാഷണല്‍ ബാങ്ക് (-12,283)

*ഐ.ഡി.ബി.ഐ. ബാങ്ക് (-8,237.93)

*എസ്.ബി.ഐ. (-6,547.45)

*ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (-6,299)

*ബാങ്ക് ഓഫ് ഇന്ത്യ (-5,961)

*ഓറിയന്റല്‍ ബാങ്ക് (-5,872)

*യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (-5212)

*സെന്‍ട്രല്‍ ബാങ്ക് (-5,104)

*അലഹാബാദ് ബാങ്ക് (-4674)

*യൂക്കോ ബാങ്ക് (-4,436)

*കനറാ ബാങ്ക് (-4,222)

*കോര്‍പ്പറേഷന്‍ ബാങ്ക് (-4,050)

*ആന്ധ്രാബാങ്ക് (-3,412)

*സിന്‍ഡിക്കേറ്റ് ബാങ്ക് (-3,223)

* ബാങ്ക് ഓഫ് ബറോഡ (-2,432)

*ദേനാ ബാങ്ക് (-1,923)

*യുണൈറ്റഡ് ബാങ്ക് (-1,454)

*ബാങ്ക് ഓഫ് മഹാരാഷ്ട്ര (-1,146)

*പഞ്ചാബ് ആന്‍ഡ് സിന്ധ് (-744)

ബാങ്കുകളുടെ നിഷ്‍ക്രിയ ആസ്തി-8.31 ലക്ഷം കോടി (2017 ഡിസംബര്‍ വരെ)

പൊതുമേഖലാ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന പണം സര്‍ക്കാര്‍ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും. അക്കാര്യത്തില്‍ സംശയമില്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വൈ.വി. റെഡ്ഡി പറഞ്ഞു.