Capturing Business 360°

ടെലികോം വിപണിയിലെ നിരക്ക് യുദ്ധം അവസാനിക്കുന്നില്ല; ജിയോയെ പ്രതിരോധിക്കാൻ 149 രൂപയ്ക്ക് 56 ജിബി ഡാറ്റയുമായി എയര്‍ടെൽ ഓഫർ

ന്യൂഏജ് ന്യൂസ്

രാജ്യത്തെ ടെലികോം വിപണിയിൽ നിലനിൽക്കുന്ന കടുത്ത നിരക്ക് യുദ്ധത്തിൽ ജിയോയെ വെല്ലുവിളിച്ചു വീണ്ടും എയർടെൽ. പ്രീപെയ്ഡ് പ്ലാനുകളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് എയര്‍ടെല്‍ ഈ ദിവസങ്ങളിൽ അവതരിപ്പിക്കുന്നത്. ഇത്തവണ 149 രൂപയ്ക്ക് 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്‌എംഎസ് എന്നിവയും ലഭിക്കും.

ഒരു മാസത്തെ പ്ലാനായ 149 രൂപയ്ക്ക് ദിവസം രണ്ട് ജിബി ഡാറ്റ നല്‍കും. 2ജി, 3ജി, 4ജി വരിക്കാര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും. മറ്റു കമ്പനികളെപ്പോലെ എയര്‍ടെല്‍ വോയ്സ് കോളുകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ച്‌ പേര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

ഈ പ്ലാനില്‍ നേരത്തെ ഒരു ജിബിയാണ് ദിവസേന ലഭിച്ചിരുന്നതെങ്കില്‍, അത് പ്രതിദിനം രണ്ട് ജിബി എന്നാക്കി ഉയര്‍ത്തി. ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. അതായത് 28 ദിവസത്തേക്ക് 42 ജിബി ഡാറ്റ.