Capturing Business 360°

എച്ച്‌ടിസി ഡിസയര്‍ 12, ഡിസയര്‍ 12 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍

ന്യൂഏജ് ന്യൂസ്

എച്ച്‌ടിസി ഡിസയര്‍ 12, ഡിസയര്‍ 12 പ്ലസ് എന്നീ ബജറ്റ് സ്മാര്‍ട്‌ഫോണുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിസയര്‍ 12ന് 15,800 രൂപയും ഡിസയര്‍ 12 പ്ലസിന് 19,790 രൂപയുമാണ് വില. ജൂണ്‍ 11 മുതലാകും ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. കൂള്‍ ബ്ലാക്ക്, വാം സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഈ ഫോണുകള്‍ ലഭ്യമാകുക. ഇന്ത്യയിലെ എല്ലാ റീടെയില്‍ സ്‌റ്റോറുകളിലും ഈ സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമായിരിക്കും.

5.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, ക്വാഡ് കോര്‍ മീഡിയടെക് എംടി 6739 പ്രൊസസര്‍, ആന്‍ഡ്രോയിഡ് ഓറിയോ, 3GB റാം, 32GB സ്‌റ്റോറേജ്, 13MP റിയര്‍ ക്യാമറ, 5MP സെല്‍ഫി ക്യാമറ, 2730mAh ബാറ്ററി എന്നിവയാണ് എച്ച്‌ടിസി ഡിസയര്‍ 12ന്റെ സവിശേഷതകള്‍.

6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, ഒക്ട കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, ആന്‍ഡ്രോയിഡ് ഓറിയോ, 3GB റാം, 32GB സ്‌റ്റോറേജ്, 13MP/2MP ഡ്യുവല്‍ റിയര്‍ ക്യാമറ, 2MP സെല്‍ഫി ക്യാമറ, 2,965mAh ബാറ്ററി തുടങ്ങിയവയാണ് എച്ച്‌ടിസി ഡിയസര്‍ 12 പ്ലസിന്റെ സവിശേഷതകള്‍.