Capturing Business 360°

ഇനി റെയിൽവേ സ്റ്റേഷനുകളിൽ വെള്ളക്കുപ്പികൾ വലിച്ചെറിയേണ്ട….. ഒരു പ്ലാസ്റ്റിക് കുപ്പിക്ക് പെയ്ടിഎം നൽകുന്നത് 5 രൂപ!

വഡോദര: പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേയും പെയ്ടിഎമ്മും ധാരണയിൽ. റെയില്‍വേ സ്റ്റേഷനുകളിലെ ബോട്ടില്‍ ക്രഷറുകളില്‍ പ്ലാസ്റ്റിക ബോട്ടിലുകള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പേടിഎം വഴി ക്യാഷ്ബാക്ക് നല്‍കുന്നതാണ് പദ്ധതി. വഡോദര റെയില്‍വേ സ്റ്റേഷനിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ബോട്ടിലുകള്‍ ക്രഷറുകളില്‍ നിക്ഷേപിക്കുന്ന യാത്രക്കാ‍‍ര്‍ക്ക് ഒരു ബോട്ടിലിന് 5 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഇത് യാത്രക്കാരുടെ പേടിഎം വാലറ്റില്‍ ലഭിക്കും. ഇതിനായി ബോട്ടില്‍ നിക്ഷേപിച്ച ശേഷം മൊബൈല്‍നമ്പർ മെഷീനില്‍ നല്‍കണം. പദ്ധതി വിജയകരമായാല്‍ മറ്റ് സ്റ്റേഷനുകളിലും നടപ്പിലാക്കും.