Capturing Business 360°

കൃത്രിമബുദ്ധിയിൽ ഇന്ത്യയെ നയിക്കാൻ റിലയൻസിന്റെ പുതുതലമുറ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കമ്പനിയുടെ ചുമതല ആകാശ് അംബാനിക്ക്

മുംബൈ: മുകേഷ് അംബാനിയുടെപുത്രൻ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയൻസ് ഇൻഫോകോം ലിമിറ്റഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് ചുവട് വയ്ക്കുന്നതായി റിപ്പോർട്ടുകൾ. റിലയൻസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിന്റെ നേതൃനിരയിലേക്കുള്ള നിയമനങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. ഹൈദരാബാദോ, ബെംഗളൂരുവോ ആകും കമ്പനിയുടെ ആസ്ഥാനം.

റിലയൻസ്മെ ജിയോയിലൂടെ ഇന്ത്യയിൽ പുതുമുഖമായ 4G നെറ്റ്‌വര്‍ക്കിലേക്ക് കോടിക്കണക്കിന് ആളുകളെ ചേര്‍ത്ത ആത്മവിശ്വാസവുമായാണ് ജിയോ പുതിയമേഖലയിലേക്കിറങ്ങുന്നത്. 4G നെറ്റ്‌വര്‍ക്കില്‍ നിന്ന് 5G യിലേക്കു കടക്കുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്‌ചെയ്ന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയവയിലും ശക്തമായ സാന്നിധ്യം റിലയൻസ് ലക്‌ഷ്യം വയ്ക്കുന്നു.

റിലയൻസ് ജിയോയുടെ മുഖ്യ എതിരാളികളായ എയര്‍ടെല്ലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് മേഖലകളിലേക്ക് പ്രവേശിക്കുകയാണ്.എയർടെൽ തങ്ങളുടെ ചീഫ് ഡേറ്റാ സയന്റിസ്റ്റായി ശന്താനു ഭട്ടാചാര്യയെ നിയമിച്ചു കഴിഞ്ഞു.

ടെലികോം സെക്ടറിലെ പല നീക്കങ്ങള്‍ക്കും താമയിയാതെ ചുക്കാന്‍ പിടിക്കുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും.