Capturing Business 360°

മലയാളം വാർത്ത പ്ലാറ്റ്ഫോമുമായി എം പി ബഷീറും സംഘവും എത്തുന്നു; ‘NEWSRUPT’ ജൂൺ 15ന് വായനക്കാരിലേക്ക്

കൊച്ചി : പ്രമൂഹ മാധ്യമപ്രവർത്തകനായ എംപി ബഷീറിന്റെ നേതൃത്വത്തിൽ മലയാളത്തിൽ പുതിയൊരു വാർത്ത വെബ്സൈറ്റ് ഒരുങ്ങുന്നു. ‘ദ ന്യൂസ്‌റപ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് ജൂൺ 15നു പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി ആസ്ഥാനമായി ആരംഭിക്കുന്ന വാർത്ത വെബ്‌സൈറ്റിന് പിന്നിൽ എംപി ബഷീറിനെ കൂടാതെ മലയാള മാധ്യമ രംഗത്തെ ഒരുപറ്റം അറിയപ്പെടുന്ന മുഖങ്ങളാണ് പ്രവർത്തിക്കുന്നത്. ബഷീർ തന്നെയാണ് പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യാവിഷനിലും സൗത്ത് ലൈവിലും ഉണ്ടായിരുന്ന 11 സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ‘ദ ന്യൂസ്‌റപ്റ്റ്’ ആരംഭിക്കുന്നത് എന്ന് ബഷീർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

എം.പി. ബഷീർ
കേരളത്തിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് എംപി ബഷീർ. മലയാളിയുടെ വാർത്ത സംസ്കാരത്തെ മാറ്റിയെടുത്ത ഇന്ത്യാവിഷൻ ചാനലിലെ പ്രധാനിയായിരുന്നു അദ്ദേഹം. എംവി നികേഷ്കുമാർ ഇന്ത്യാവിഷൻ വിട്ട ശേഷം ചാനലിന്റെ തലപ്പത്തേക്ക് എത്തപ്പെട്ട ബഷീർ, കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭ കേസിലെ രണ്ടാം ഘട്ട വെളിപ്പെടുത്തൽ കാലഘട്ടത്തിൽ സ്വീകരിച്ച ശക്തമായ എഡിറ്റോറിയൽ നിലപാടുകളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി വർഷത്തെ അനുഭവ പരിചയവുമായി എത്തുന്ന അദ്ദേഹം ഇന്ത്യാവിഷന് ശേഷം വാർത്ത പോർട്ടലായ സൗത്ത്‍ലൈവിലും പ്രവർത്തിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ പുതിയ സംരംഭവുമായി എത്തിയിരിക്കുന്നത്. എന്നാൽ പുതിയ വാർത്ത പോർട്ടലിന്റെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹമോ അദ്ദേഹത്തിന്റെ ടീമോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കാത്തിരിക്കാം, മലയാളിയുടെ വാർത്ത കൗതുകങ്ങൾക്ക് ഉത്തരം നൽകുന്ന മികച്ചൊരു വാർത്ത പ്ലാറ്റ്ഫോമിനായി.

എംപി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പതിനൊന്ന് ന്യൂസ് റൂമുകളും 22 വര്‍ഷങ്ങളും കടന്നുപോയി. നിങ്ങള്‍ തെരഞ്ഞെടുത്ത ജോലിയില്‍, നിങ്ങളുടെ യുവത്വത്തില്‍, നിങ്ങള്‍…

Posted by MP Basheer on Thursday, April 26, 2018