Capturing Business 360°

പ്രവാസികള്‍ക്ക് ആശ്വാസവുമായി കെഎസ്‌എഫ്‌ഇ; പ്രവാസകാലത്തിന് ശേഷം പെൻഷൻ നൽകുന്ന ചിട്ടി ഉടൻ തുടങ്ങിയേക്കും

ന്യൂഏജ് ന്യൂസ്

പ്രവാസികള്‍ക്കായി ചിട്ടി പദ്ധതിയുമായി കെ എസ് എഫ് ഇ രംഗത്തെത്തിയിരിക്കുകയാണ്. പ്രവാസം അവസാനിപ്പിക്കുമ്ബോള്‍ പെന്‍ഷന്‍ തുക പ്രവാസികള്‍ക്ക് ലഭിക്കുവാനുളള പരിപാടിയാണ് കെഎസ്‌എഫ്‌ഇ ഒരുക്കുന്നത്.പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയതോടെയാണ് കെഎസ്‌എഫ്‌ഇ പ്രവാസിചിട്ടികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നത്.20 ലക്ഷത്തോളം പ്രവാസികളെ പങ്കാളികളാക്കിയാണ് 10000 കോടിരൂപയുടെ വലിയ നിക്ഷേപ സമാഹരണത്തിന് കെ എസ് എഫ് ഇ നിലവില്‍ ഒരുങ്ങുന്നത്. മാത്രമല്ല,പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കൊപ്പം , 100 ശതമാനവും സര്‍ക്കാര്‍ പരിരക്ഷയും ഉണ്ടാവുന്നതാണ്.ഇത്രയും പ്രവാസികളെ അംഗങ്ങളാക്കി 10000 കോടി രൂപയുടെ വികസനപ്രവര്‍ത്തനത്തിനുളള തുക സമാഹരിക്കലാണ് ലക്ഷ്യം വയ്ക്കുന്നത്.

മരണമോ അംഗവൈകല്യമോ ഉണ്ടാവുകയാണെങ്കില്‍ ബാക്കി തുകയും കെ എസ് എഫ് ഇ അടക്കുന്നതാണ്.വിദേശത്ത് വെച്ച്‌ മരണപെടുകയാണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കും. ചിട്ടി പണം പെന്‍ഷന്‍ പദ്ധതിയുമായി ബന്ധിപ്പിക്കാം.പ്രവാസം അവസാനിപ്പിക്കുമ്ബോള്‍ പെന്‍ഷന്‍ തുക പ്രവാസികള്‍ക്ക് ലഭിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പ്പശാലയില്‍ മന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു.പാസ്‌പോര്‍ട്ട് ,അല്ലെങ്കല്‍ വിസയുടെ പകര്‍പ്പ് ആണ് ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്ബോള്‍ നല്‍കേണ്ടത്. അതിനുശേഷം ലോകത്തിന്റെ എത് ഭാഗത്ത് ഇരുന്നും ഓണ്‍ലൈനിലൂടെ ചിട്ടിയുടെ ഭാഗമാകാന്‍ കഴിയുന്നതാണ്.മാത്രമല്ല,വരിസംഖ്യ അടക്കുന്നതിനായി കെ എസ്‌എഫ്‌ഇ യുടെ മൊബൈല്‍ ആപ്പ് പെമെന്റ് ഗേറ്റ് വേ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിലുപരി ചിട്ടിപിടിക്കാനായി ലേലം വിളിക്കുമ്ബോള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ലേലത്തില്‍ പങ്കാളികളാകാവുന്നതുമാണ്.ചിട്ടിയില്‍ അംഗമാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷനല്‍കുകയും ചെയ്യുന്നു. അക്കരെ പോയവര്‍ക്കായി ഇക്കരെയൊരു കരുതല്‍ എന്ന പേരിലാണ് കെഎസ്‌എഫ്‌ഇ നൂതനമായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.കെ എസ് എഫ് ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, കിഫ്ബി സിഇഓ കെ എം ഏബ്രഹാം, കെഎസ്‌എഫ്‌ഇ എംഡി എ.പുരുഷോത്തമന്‍, എന്നിവര്‍ സംസാരിച്ചു.