Capturing Business 360°

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും സിനിമയാകുന്നു; മോദിയായി വെള്ളിത്തിരയിൽ എത്തുന്നത് പരേഷ് റാവല്‍ എംപി

ന്യൂഏജ് ന്യൂസ്

ഏറെ നാളായി കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തുമെന്ന കാര്യം ഉറപ്പായി. മോദിയുടെ ജീവിതം അഭ്രപാളികളിലെത്തുമ്ബോള്‍ മോദിയായി വേഷമിടുന്നത് ബോളിവുഡ് താരം പേരഷ് റാവലാണ്. 2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പരേഷ് പങ്കെടുത്തിരുന്നു.

വില്ലനായും കോമഡിത്താരമായും അഭിനയിച്ച പരേഷിന് ഈ കഥാപാത്രം തീര്‍ത്തും വെല്ലുവിളിയായിരിക്കും. മോദിയായി വേഷമിടുന്നത് തന്റെ ജീവിതത്തിലെ വെല്ലുവിളിയായിരിക്കുമെന്നാണ് പേരഷ് റാവു തന്നെ പറയുന്നത്. 1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളില്‍ എത്തും.