Capturing Business 360°

ഡാറ്റ യുദ്ധത്തിൽ ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി എയർടെൽ; ഇനിമുതൽ പ്രതിദിനം 2.4 ജിബി ഡാറ്റ

ന്യൂഏജ് ന്യൂസ്

കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റയില്‍ ഒരു ജിബി ഡാറ്റയാണ് എയര്‍ടെല്‍ അധികമായി നല്‍കുന്നത്. നിലവില്‍ 399 രൂപ പ്ലാനില്‍ ദിവസം 1.4 ജിബി ഡാറ്റയാണ് നല്‍കുന്നത്.

ഈ ഓഫര്‍ പ്രകാരം കോളും, 100 എസ്‌എംഎസും ഫ്രീയാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡാറ്റ വരെ ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ദിവസവുമാണ്. ഇത് സര്‍ക്കിള്‍ അനുസരിച്ച്‌ മാറും.