Capturing Business 360°

റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു; ആശംസകളുമായി ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂമും വെസ് ബ്രൗണും

ന്യൂഏജ് ന്യൂസ്

കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ റിനോ ആന്റോ ക്ലബ് വിട്ടു. ഇന്ന് സാമൂഹിക മാധ്യമം വഴി താന്‍ ക്ലബ് വിടുകയാണെന്ന് കാര്യം റിനോ ആന്റോ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2016 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് റിനോ ആന്റോ. സ്റ്റീവ് കോപ്പലിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ വരെ കുതിച്ച സീസണില്‍ ടീമിന്റെ പ്രധാന ഊര്‍ജ്ജമായിരുന്നു റിനോ. ഈ കഴിഞ്ഞ സീസണില്‍ പരിക്ക് വലച്ചതിനാല്‍ റിനോയുടെ സേവനം പലപ്പോഴും ക്ലബിന് നഷ്ടപ്പെട്ടു.

ഫുട്ബോളിലെ തീരുമാനങ്ങള്‍ ഒരു വ്യക്തിക്ക് എടുക്കാന്‍ പറ്റുന്നതല്ല എന്നും അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനോട് സങ്കടത്തോടെ യാത്ര പറയേണാ സമയമായെന്നും റിനോ ആന്റോ പറയുന്നു. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെ്. പല മികച്ച താരങ്ങളൊപ്പം കളിക്കാനും മികച്ച പരിശീലകര്‍ക്ക് കീഴില്‍ കളിക്കാനും ഇവിടെ അവസരമുണ്ടായി എന്നത് ഭാഗ്യാമായി കരുതുന്നു. റിനോ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ഒരിക്കലും മറക്കില്ല എന്നും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തന്നെ തന്റെ മികച്ച സമയത്തും മോശം സമയത്തും ഒരേപോലെ പിന്തുണച്ചിട്ടുണ്ട് എന്നും റിനോ പറഞ്ഞു. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒര് ഏടായി ബ്ലാസ്റ്റേഴ്സിലെ ഈ രണ്ടു സീസണ്‍ എന്നും നിലനില്‍ക്കും എന്നും റിനോ പറഞ്ഞു. റിനോ ആന്റോയ്ക്ക് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂമും വെസ് ബ്രൗണും എത്തി.

ഇനി എവിടെയാകും റിനോ ആന്റോ കളിക്കുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും താരം പറയുന്നു. മുന്‍ ക്ലബായ ബെംഗളൂരു എഫ് സിയിലേക്ക് റിനോ ആന്റോ മടങ്ങാനാണ് സാധ്യത എന്നാണ് അഭ്യൂഹങ്ങള്‍.

I wish I had the chance to do this in person but football does not always allow that. So, I am raising a hand and waving goodbye to what has been a fantastic two seasons with the Kerala Blasters. I am happy that I was part of a team that always wanted to succeed, for ourselves and most importantly for our fans. Along the way, I have had the luck of meeting some fantastic teammates who are now brothers and coaches who I have always learnt from. To all the Blasters fans, I can never thank you enough for your support and love that I have always experienced through the good times, injuries, great form, not so great form – you have always stood by me and that means a lot. I will always have fond memories of my time in the Blasters yellow and it will always be an important part of my career and life when I look back on it many years from now. Thank you!

A post shared by Rino (@rinoanto13) on