Capturing Business 360°

നിപ്പ വൈറസ് ഭീതി : കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം

ന്യൂഏജ് ന്യൂസ്

ദുബായ്: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പനി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി എത്തുന്നവരെ പരിശോധിക്കണം. സംശയം തോന്നിയാല്‍ പ്രത്യേക ഇടത്തേക്ക് മാറ്റിയ ശേഷം വിശമദമായ പരിശോധനകള്‍ നടത്തണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു.