Capturing Business 360°

10 ലക്ഷം രൂപ വരെ വിലക്കുറവുമായി ഒൗഡി

ന്യൂഏജ് ന്യൂസ്

മുംബൈ:ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഒൗഡി കാറുകള്‍ക്ക്​ വന്‍ കിഴിവ്​ നല്‍കുന്നു. വിവിധ മോഡലുകള്‍ക്ക്​ 2.74 ലക്ഷം മുതല്‍ 9.70 ലക്ഷം വരെയാണ്​ കിഴിവ്​ നല്‍കിയിരിക്കുന്നത്​. A3, A4, A6, Q 3 തുടങ്ങിയ മോഡലകുകള്‍ക്കാണ്​ കിഴിവ്​ നല്‍കുന്നത്​.

ഒൗഡിയുടെ വില കുറഞ്ഞ കാറുകളിലൊന്ന A3ക്ക്​ 5.11 ലക്ഷം രൂപം വരെയാണ്​ കിഴിവ്​. 33.10 ലക്ഷം വിലയുള്ള A3ക്ക്​ ഇനി 27,99 രൂപയാണ്​ വില. A4ന്​ 5.48 ലക്ഷം രൂപ കുറച്ച്‌​ 35.99 ലക്ഷമായിരിക്കും വില. A6 Q 3 എന്നിവക്ക്​ യഥാക്രമം 9.70 ലക്ഷവും 2.74 ലക്ഷവുമായിരിക്കും ഒൗഡി കിഴിവ്​ നല്‍കുക.

പ്രതിമാസ തവണയില്‍ കാര്‍ വാങ്ങുന്നവര്‍ക്കും ഒൗഡി ​പ്രത്യേക ഒാഫറുകള്‍ നല്‍കുന്നുണ്ട്​. ഇതുപ്രകാരം 2018ല്‍ വാങ്ങുന്ന കാറിന്​ 2019 മുതല്‍ ഇ.എം.​െഎ അടച്ചാല്‍ മതിയാകും. പരിമിതകാല ഒാഫറായിരിക്കും ഇതെന്നാണ്​ ഒൗഡിയുടെ കണക്കുകൂട്ടല്‍.