Capturing Business 360°

മഹീന്ദ്ര TUV300 പ്ലസ് ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂഏജ് ന്യൂസ്

മഹീന്ദ്രയുടെ പുതിയ TUV300 പ്ലസ് ഉടന്‍ വിപണിയിലേക്ക്. മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സ്‌റ്റൈില്‍ TUV300 പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വില 9.69 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ദില്ലി).

കേവലം P4 വകഭേദം മാത്രമുള്ള TUV300 പ്ലസിന്റെ മുഖ്യാകര്‍ഷണം മൂന്നാം നിര സീറ്റുകളാണ്. TUV300 യെക്കാളും 403 mm നീളം അധികമുണ്ട് മഹീന്ദ്ര TUV300 പ്ലസിന്. ഒമ്ബതു സീറ്റര്‍ ഘടനയാണ് എസ്‌യുവിക്ക്. ചെരിവു ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, പവര്‍ വിന്‍ഡോ, ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന മിററുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ TUV300 പ്ലസിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

സ്റ്റാന്‍ഡേര്‍ഡ് TUV300 യില്‍ 1.5 ലിറ്ററാണ് എഞ്ചിന്‍. ചൈല്‍ഡ് ലോക്കുകള്‍, സീറ്റു ബെല്‍റ്റ് വാര്‍ണിങ്ങ്, ആന്റിതെഫ്റ്റ് സ്റ്റീയറിംഗ് ലോക്ക്, എഞ്ചിന്‍ ഇമൊബിലൈസര്‍, ക്രാഷ് പ്രൊട്ടക്ഷന്‍ എന്നിവ TUV300 പ്ലസില്‍ സുരക്ഷയൊരുക്കും.