Capturing Business 360°

കെഎസ്‌ഇബി പദ്ധതികൾക്ക് പേരും ലോഗോ ആവശ്യപ്പെട്ട് മന്ത്രി മണിയുടെ പോസ്റ്റ്

ന്യൂഏജ് ന്യൂസ്

കോട്ടയം: കെഎസ്‌ഇബിയിലേക്ക് മികച്ച ലോഗോ ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലോഗോക്കൊപ്പം കൈനിറയെ പണവുമായി പോകാമെന്നായിരുന്നു എംഎം മണിയുടെ പോസ്റ്റ്. എല്‍.ഇ.ഡി പദ്ധതിക്കും, സൌരോര്‍ജ്ജ പദ്ധതിക്കും ലോഗോയാണ് ക്ഷണിച്ചിരിക്കുന്നത്.

വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയും തെരുവു വിളക്കുകളും പൂര്‍ണ്ണമായി എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന ഒരു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനത്തെ വീടുകളിലെയും മറ്റ് കെട്ടിടങ്ങളുടെയും പുരപ്പുറത്ത് സൗരോര്‍ജ്ജപ്‌ളാന്റുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വേറൊരു ബൃഹത് പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്.

ഈ രണ്ട് പദ്ധതികള്‍ക്കും ഉചിതമായ ലോഗോയും പേരും പ്രത്യേകം ക്ഷണിക്കുന്നത്. മലയാളത്തില്‍ ഒന്നോ രണ്ടോ വാക്കുകളില്‍ കവിയാത്ത പേരായിരിക്കണം അയയ്‌ക്കേണ്ടതെന്നാണ് നിബന്ധന.

ഇതിന് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനപദ്ധതികളും കമ്ബനി ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന ലോഗോക്ക് പതിനായിരം രൂപയും പേരിന് അയ്യായിരം രൂപയുമാണ് പാരിതോഷികമായി നല്‍കുന്നത്.

ജൂണ്‍ രണ്ടിന് മുന്‍പ് ുൃ.സലെയ@ഴാമശഹ.രീാ എന്ന മെയിലില്‍ അയയ്ക്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ താഴെ മന്ത്രിയെ വിമര്‍ശിച്ച്‌ നിരവധി കമന്റുകളും വരുന്നുണ്ട്. കെഎസ്‌ഇബി ബില്‍ അടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരാന്‍ മാത്രമായിട്ടു.. അവര്‍ക്കു കൊടുക്കു കൊറച്ചു പണി എടുക്കട്ടെ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

മികച്ച ലോഗോയും പേരും അയച്ചു തരാം.. കൈ നിറയെ പണവുമായി പോകാം.. എല്‍.ഇ.ഡി പദ്ധതിക്കും, സൌരോര്‍ജ്ജ പദ്ധതിക്കും ലോഗോയും…

Posted by MM Mani on Friday, May 25, 2018