Capturing Business 360°

നീലകുറിഞ്ഞി സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രമേര്‍പ്പെടുത്തി വനംവകുപ്പ്; ദിവസേന ദേശിയ ഉദ്യാനത്തില്‍ സന്ദർശനം അനുവദിക്കുക 3600 പേ‍ര്‍ക്കു മാത്രം

ന്യൂഏജ് ന്യൂസ്

ഇടുക്കി: നീലകുറിഞ്ഞി കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വനംവകുപ്പ് നിയന്ത്രമേര്‍പ്പെടുത്തി. ഒരു ദിവസം 3600 പേ‍ര്‍ക്കുമാത്രമാകും ഇരവികുളം ദേശിയ ഉദ്യാനത്തില്‍ പ്രവേശമുണ്ടാവുക. നാറ്റ് പാക് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്‍റെ തീരുമാനം. കഴിഞ്ഞ തവണ നീലക്കുറിഞ്ഞി കാണാനായി കണക്കും കൈയുമില്ലാതെയാണ് സന്ദര്‍ശകര്‍ ഉദ്യാനത്തില്‍ കയറിയത്.

ഇത് മൂന്നാറിന്‍റെ ആവാസ്ഥ വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലകുറിഞ്ഞി കാണാന്‍ ജൂലൈയില്‍ വലിയ ജനപ്രവാഹം ടൂറിസം വനംവകുപ്പുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനാണ് തീരുമാനം. 75 ശതമാനം ടിക്കറ്റുകളുംഓണ്‍ ലൈന്‍ വഴിയാകും. ജൂണ്‍ ആദ്യവാരം മുതല്‍ ബുക്ക് ചെയ്യാം. രാവിലെ ഏഴര മുതല്‍ 3.30വരെ മാത്രമാകും ബാക്കി 25 ശതമാനം ടിക്കറ്റ് മൂന്നാറില്‍ നിന്നും ലഭിക്കുക. 3.30ക്കു ശേഷം ആര്‍ക്കും പ്രവേശമില്ല.

ആറു മണിക്കുമുമ്ബ് സന്ദര്‍ശകരെ പുറത്തിറക്കും. ഒരാള്‍ക്ക് രണ്ടു മണിക്കൂര്‍ സന്ദര്‍ശന സമയം നല്‍കിയാല്‍ മതിയെന്നാണ് നാറ്റ്പാക്കിന്‍റെ റിപ്പോര്‍ട്ട്. ഒരു ദിവസം 3600 പേര്‍ക്കുമാത്രാകും പ്രവേശനം. ഉദ്യാനത്തിന്‍റെ ഏറ്റവും മുകളില്‍ ഒരേ സമയം 500 പേരെയെത്തിക്കും. 10 മിനി ബസ്സുകളിലായി സന്ദര്‍കരെ കൊണ്ടുപോകും. എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കണെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എത്രനാള്‍ പ്രവേശമുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.