Capturing Business 360°

പുതിയ ഹ്യൂണ്ടായ്‌ ക്രെറ്റാ വിപണിയില്‍

ന്യൂഏജ് ന്യൂസ്

കൊച്ചി: ഹ്യൂണ്ടായ്‌ മോട്ടോര്‍ പുതിയ ദി ന്യൂ 2018 ക്രെറ്റാ പുറത്തിറക്കി. എസ്‌.യു.വി. വിഭാഗത്തില്‍പ്പെടുന്നതാണു കാര്‍. ക്രെറ്റയുടെ 2016 മോഡല്‍ ആ വര്‍ഷത്തെ കാര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം നേടിയിരുന്നു. അതിനൂതനമായ സാങ്കേതിക വിദ്യയോടെയാണു പുതിയ കാര്‍ നിരത്തിലിറക്കിയിരിക്കുന്നത്‌. ആകര്‍ഷകമായ ഡിസൈനും വ്യത്യസ്‌തമായ ഇന്റീരിയറുമാണു ഒരുക്കിയിട്ടുള്ളത്‌.
പെട്രോളില്‍ 3 ശതമാനവും ഡീസലില്‍ 4 ശതമാനവും അധിക ഇന്ധനക്ഷമത കാര്‍ നല്‍കുന്നു. 2015 ലാണ്‌ ക്രെറ്റ മോഡല്‍ ആദ്യമായി നിരത്തിലിറക്കിയത്‌. കാര്‍ സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളെല്ലാംതന്നെ പുതിയ വാഹനത്തില്‍ സജ്‌ജമാക്കിയിട്ടുണ്ടെന്നു ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ എം.ഡിയും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ വൈ.കെ. കൂ അറിയിച്ചു.