Capturing Business 360°

ലോകത്തെ ആദ്യ ഗ്ലാസ് നിര്‍മ്മിത ഫോണ്‍ ‘വണ്‍പ്ലസ് 6’ പുറത്തിറങ്ങി

ന്യൂഏജ് ന്യൂസ്

ആദ്യ പൂര്‍ണ ഗ്ലാസ് നിര്‍മ്മിത ഫോണ്‍ എന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ട് ചൈനീസ് സ്മാർട്ഫോൺ കമ്പനിയായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 പുറത്തിറങ്ങി. മുംബൈയില്‍ നടന്ന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിംഗ് നിര്‍വഹിച്ച്‌ വില പ്രഖ്യാപിച്ചു. ഇതുവരെ ഇറങ്ങിയ മൂന്ന് വണ്‍പ്ലസ് ഫോണുകളില്‍ നിന്നും ഡിസൈനില്‍ വന്‍ പരിഷ്കാരവുമായി വണ്‍പ്ലസ് 6 എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 45 സിപിയു കരുത്ത് പകരുന്ന മോഡല്‍ 6ജിബി റാം, 128ജിബി ഫോണ്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ഇരട്ട പിന്‍ക്യാമറകളാണ് വണ്‍പ്ലസ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. f/1.7 അപേര്‍ചര്‍ ഉള്ള 16MP സെന്‍സറാണ് റിയര്‍ ക്യാമറ. അടുത്ത ക്യാമറയ്ക്ക് 20MP സെന്‍സറാണ് ഉള്ളത്. സെക്കന്റില്‍ 480 ഫ്രെയിം വരെ സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ഇതിന് കഴിയും. 6.28-ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 84 ശതമാനം സ്‌ക്രീനാണ്. ഫുള്‍ എച്ച്‌ഡി പ്ലസ് റെസലൂഷനാണ് വണ്‍ പ്ലസ് 6ന്റേത്. ഒപ്പം തന്നെ അടുത്തകാലത്ത് എല്ലാ പ്രമുഖ സ്മാര്‍ട്ട്ഫോണുകളും അവരുടെ ഹൈഎന്‍റ് പതിപ്പില്‍ പ്രയോഗിച്ച നോച്ച്‌ ഡിസ്പ്ലേ വണ്‍പ്ലസ് 6 ലുണ്ട്. അതിനാല്‍ തന്നെ ഇതുവരെ കണ്ട വണ്‍പ്ലസ് ഫോണ്‍ഡിസൈന്‍ പൂര്‍ണ്ണമായും മാറ്റിയെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താം.

ഫെയ്‌സ് അണ്‍ലോക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്. 3300എംഎഎച്ച്‌ ബാറ്ററിയാണ് വണ്‍പ്ലസ് 6ന് കരുത്ത് നല്‍കുന്നത്. 64ജിബി/128ജിബി/256ജിബി എന്നീ മൂന്നു മോഡലുകളും വിപണിയിലെത്തും. 36, 999 രൂപമുതല്‍ 40000 രൂപവരെയാണ് 64 ജിബി ഫോണിന്റെ വിലയെന്നാണ് സൂചന.