Capturing Business 360°

ഹരിത ഇന്ധന ഗവേഷണത്തില്‍ സു​പ്ര​ധാ​ന മു​ന്നേ​റ്റത്തിന് സഹായിക്കുന്ന ‘ഹേമറ്റീന്‍’ ക​ണ്ടു​പി​ടി​ത്തം ശ്ര​ദ്ധേ​യ​മാ​കു​ന്നു; അഭിമാന നേട്ടത്തിലേക്ക് നയിച്ചത് മലയാളി ഗവേഷകരുടെ കണ്ടെത്തൽ

ന്യൂഏജ് ന്യൂസ്

കൊ​ച്ചി: കൊ​ച്ചി ശാ​സ്​​ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ യു.​ജി.​സി-​ബി.​എ​സ്.​​ആ​ര്‍ ഫാ​ക്ക​ല്‍​റ്റി പ്ര​ഫ. എം.​ആ​ര്‍. അ​ന​ന്ത​രാ​മ​നും ഫി​സി​ക്സ്​ വ​കു​പ്പി​ലെ ഗ​വേ​ഷ​ക​ന്‍ അ​ര​വി​ന്ദ് പു​ത്തി​ര​ത്ത് ബാ​ല​നും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​​െന്‍റ ‘ഹേ​മ​റ്റീ​ന്‍’ ക​ണ്ടു​പി​ടി​ത്തം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഗ്രീ​ന്‍ ഫ്യു​വ​ല്‍ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ല്‍ സു​പ്ര​ധാ​ന മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​ന് ഉ​ത​കു​ന്ന​താ​ണ്​ ‘ഹേ​മ​റ്റീ​ന്‍’. ഇ​രു​മ്ബ​യി​രാ​യ ഹേ​മ​റ്റൈ​റ്റി​ല്‍​നി​ന്ന്​ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത മൂ​ന്ന് ക​ണി​ക ഘ​ന​വും ദ്വി​മാ​ന ത​ല വി​ന്യാ​സ​വു​മു​ള്ള പു​തി​യ പ​ദാ​ര്‍​ഥ​ത്തെ ‘ഹേ​മ​റ്റീ​ന്‍’ എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ ലേ​ഖ​നം അ​ന്താ​രാ​ഷ്​​ട്ര സ​യ​ന്‍​സ്​ ജേ​ണ​ലാ​യ ‘നേ​ച്ച​ര്‍ നാ​നോ ടെ​ക്നോ​ള​ജി​യു​ടെ’ പു​തി​യ ല​ക്ക​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​യി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി വാ​ന്‍-​ഡെ​ര്‍-​വാ​ള്‍​സി​ലൂ​ടെ അ​ല്ലാ​തെ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത ഹേ​മ​റ്റീ​നി​​െന്‍റ പ്ര​ത്യേ​ക ഫോ​ട്ടോ​ക്യാ​റ്റ​ലി​റ്റി​ക് സ്വ​ഭാ​വം​മൂ​ലം സൂ​ര്യ​പ്ര​കാ​ശ​ത്തെ രാ​സോ​ര്‍​ജ​മാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യും. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന രാ​സോ​ര്‍​ജം ഉ​പ​യോ​ഗി​ച്ച്‌ ജ​ല​ത്തെ വൈ​ദ്യു​ത വി​ശ്ലേ​ഷ​ണം ചെ​യ്യു​മ്ബോ​ള്‍ ല​ഭി​ക്കു​ന്ന ഹൈ​ഡ്ര​ജ​ന്‍, ഗ്രീ​ന്‍ ഫ്യു​വ​ല്‍ രം​ഗ​ത്ത് വ​മ്ബി​ച്ച നേ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഡോ. ​അ​ന​ന്ത​രാ​മ​ന്‍ പ​റ​ഞ്ഞു. ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന​ത്തി​െന്‍റ ഈ ​രീ​തി​യി​ലു​ള്ള ഉ​ല്‍​പാ​ദ​നം കൂ​ടു​ത​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​ണ്. ഇ​തി​​െന്‍റ സെ​മി ക​ണ്ട​ക്ട​ര്‍ സ്വ​ഭാ​വ​ത്തെ കു​റി​ച്ചു​ള്ള പ​ഠ​നം ക​മ്ബ്യൂ​ട്ട​ര്‍ മേ​ഖ​ല​യി​ലെ ഡേ​റ്റാ സ്​​റ്റോ​റേ​ജു​ക​ളു​ടെ ഉ​പ​ക​ര​ണ​മാ​യ മെ​മ്മ​റി ചി​പ്പു​ക​ള്‍​ക്ക് പ​ക​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​ശാ​സ്​​ത്ര പ്ര​ബ​ന്ധ​ത്തി​​െന്‍റ മു​ഖ്യ ലേ​ഖ​ക​ന്‍, കു​സാ​റ്റ് ഫി​സി​ക്സ്​ വ​കു​പ്പി​ലെ ഗ​വേ​ഷ​ക​ന്‍ അ​ര​വി​ന്ദ്​ പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് കാ​ര​ക്കു​റി​ശ്ശി ഗ്രാ​മ​ത്തി​ലെ പു​ത്തി​ര​ത്ത് വീ​ട്ടി​ല്‍ ബാ​ല​ന്‍-​സ​ര​സു ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ്. യു.​എ​സ്​ റൈ​സ്, ഹൂ​സ്​​റ്റ​ന്‍, ബ്ര​സീ​ലി​ലെ സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​മ്ബി​നാ​സ്, ജ​ര്‍​മ​നി​യി​ലെ മാ​ക്സ്​ പ്ലാ​ങ്ക് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ളി​ഡ് സ്​​റ്റേ​റ്റ് റി​സ​ര്‍​ച്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​വ​ര്‍ നേ​ട്ടം കൈ​വ​രി​ച്ച​ത്.