Capturing Business 360°

വി​ല​യി​ടി​വിൽ വി​ഷ​മി​ക്കു​ന്ന ക​ര്‍​ഷ​ക​ർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ; പ​യ​റു​വ​ര്‍​ഗ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെയ്യാൻ അനുവാദം, ഇ​റ​ക്കു​മ​തി​ക്കുള്ള ചുങ്കം വർധിപ്പിച്ചു

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: പ​യ​ര്‍, ക​ട​ല, പ​രി​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി അ​നു​വ​ദി​ച്ചു. ഇ​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് അ​ള​വു നി​യ​ന്ത്ര​ണ​വും പ്ര​ഖ്യാ​പി​ച്ചു. വി​ല​യി​ടി​വു​മൂ​ലം വി​ഷ​മി​ക്കു​ന്ന ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണി​തെ​ന്നു കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു. ക​ട​ല​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 60 ശ​ത​മാ​ന​മാ​യും തു​വ​ര​പ്പ​രി​പ്പി​ന്‍റേ​ത് 50 ശ​ത​മാ​ന​മാ​യും പ​രി​പ്പി​ന്‍റേ​ത് 30 ശ​ത​മാ​ന​മാ​യും വ​ര്‍​ധി​പ്പി​ച്ചു. ഇ​തു​വ​രെ 10 ശ​ത​മാ​ന​മാ​യി​രു​ന്നു ചു​ങ്കം.

2017 ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ലു​ള്ള ഒ​രു വ​ര്‍​ഷം ര​ണ്ടു​ല​ക്ഷം ട​ണ്‍ തു​വ​ര​പ്പ​രി​പ്പേ ഇ​റ​ക്കു​മ​തി ചെ​യ്യാ​വൂ. 2017 ഓ​ഗ​സ്റ്റ് 21 മു​ത​ലു​ള്ള ഒ​രു​വ​ര്‍​ഷം മൂ​ന്നു​ല​ക്ഷം ട​ണ്‍ ചെ​റു​പ​യ​റും ഉ​ഴു​ന്നു​പ​രി​പ്പു​മേ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കൂ. ജൂ​ണ്‍ വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തേ​ക്ക് ഒ​രു​ല​ക്ഷം ട​ണ്‍ പ​ഠാ​ണി​പ്പ​രി​പ്പി​ന്‍റെ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കും.
രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​യ​റു​വ​ര്‍​ഗ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി 2017-18ല്‍ ​കു​റ​ഞ്ഞി​രു​ന്നു. ത​ലേ​വ​ര്‍​ഷ​ത്തെ 66 ല​ക്ഷം ട​ണ്ണി​ന്‍റെ സ്ഥാ​ന​ത്ത് 56.5 ല​ക്ഷം ട​ണ്‍ മാ​ത്ര​മേ ഇ​റ​ക്കു​മ​തി ചെ​യ്തു​ള്ളൂ.

ഭ​ക്ഷ്യ എ​ണ്ണ​യു​ടെ​യും എ​ണ്ണ​ക്കു​രു​ക്ക​ളു​ടെ​യും വി​ല പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ പാ​മോ​യി​ല്‍ അ​ട​ക്ക​മു​ള്ള സ​സ്യ എ​ണ്ണ​ക​ളു​ടെ​യെ​ല്ലാം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം നേ​ര​ത്തേ വ​ര്‍​ധി​പ്പി​ച്ച​താ​യും ഗ​വ​ണ്‍​മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.