Capturing Business 360°

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്‌; 16 മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിന്‌ വന്‍ ഇടിവ്‌. 16 മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലാണ്‌ രൂപ. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ 67.79 എന്ന താഴ്‌ന്ന നിലവാരത്തിലെത്തി.
അമേരിക്കന്‍ ഡോളര്‍ ശക്‌തി പ്രാപക്കുന്നതും രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നതുമെല്ലാം രൂപയ്‌ക്ക് വെല്ലുവിളിയാണ്‌. ശക്‌തി പ്രാപിക്കുന്ന ഡോളറിനെതിരേ രൂപയുടെ മൂല്യം ഈ വര്‍ഷം 6 .2 ശതമാനമാണ്‌ ഇടിഞ്ഞത്‌.