Capturing Business 360°

ഭാവി സാങ്കേതികതാ പ്രയാണത്തില്‍ ഒരുമിച്ച് യു എസ് ടി ഗ്ലോബലും, മൈക്രോസോഫ്റ്റും

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: ആഗോള തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബല്‍ മൈക്രോസോഫ്റ്റുമായി സഹകരിച്ച് നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനങ്ങളായി ആവിഷ്‌കരിക്കുന്നതിനും വേണ്ടി നരവംശശാസ്ത്രം, കല, സാങ്കേതിക വിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തന പ്രയാണത്തിന് തുടക്കം കുറിച്ചു.
സാങ്കേതിക സൊല്യൂഷനുക കണ്ടെത്തുവാനുള്ള ടെക്‌നോളജിസ്റ്റുകളുടെ കഴിവ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് സഹകരണത്തോടെ മെയ് 15, 16 തീയതികളില്‍ യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം സംഘടിപ്പിച്ച ഫ്യുച്ചര്‍ ഡീകോഡെഡ് എന്ന പരിപാടിയില്‍ യു എസ് ടി ഗ്ലോബല്‍, മൈക്രോസോഫ്റ്റ് നേതൃത്വവും, ഡിജിറ്റല്‍ വിദഗ്ദ്ധരും, ഡെവലപ്പര്‍മാര്‍, ഐ ടി പ്രൊഫഷണലുകള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ കീനോട്ടുകള്‍, ലാബ് പരിശീലനങ്ങള്‍ എന്നിവ ദ്വിദിന പരിപാടിയിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ബൃഹത്തായ സാധ്യതകള്‍, ബിസിനസ് മാറ്റങ്ങള്‍ സാധ്യമാക്കുവാനുതകുന്ന മെഷീന്‍ ലേര്‍ണിംഗ് എങ്ങനെ ഉപയോഗപ്പെടുത്താം, ഡാറ്റ ഉപയോഗപ്പെടുത്തിയുള്ള നൂതന ബിസിനസ് മോഡലുകള്‍, സാങ്കേതിക വിദ്യയും പ്രതി’യും, ആധുനിക അപ്പഌക്കേഷനുകളും ടെക്‌നിക്കുകളുമുപയോഗിച്ച് ബിസിനസ് രൂപാന്തരപ്പെടുത്തി സൈബര്‍ സുരക്ഷാ സംഘടന രൂപീകരിക്കന്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ വലിയ സാദ്ധ്യതകള്‍ അനുഭവിച്ചറിയുവാന്‍ ദ്വിദിന പരിപാടിയിലൂടെ യു എസ് ടി ഗ്ലോബള്‍ ജീവനക്കാര്‍ക്ക് സാധിച്ചു.
യു എസ് ടി ഗ്ലോബള്‍ ചീഫ് ഇന്‍ഫന്‍മേഷന്‍ ഓഫീസറും സീനിയന്‍ വൈസ് പ്രസിഡന്റുമായ സുനില്‍ കാഞ്ചിയുടെ അഭിപ്രായത്തില്‍, തങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന പ്രയാണത്തില്‍ ഭാവിയിലേക്ക് ജീവനക്കാരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും മാത്രമല്ല ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ ക്കായി മുന്‍നിര സേവനങ്ങള്‍ സൃഷ്ടിക്കുന്നതിനുമായാണ് മൈക്രോസോഫ്റ്റുമായി കമ്പനി പങ്കാളത്തത്തിലേര്‍പ്പെട്ടിരിക്കുന്നത് . യു എസ് ടി ഗ്ലോബലില്‍ നടന്ന പരിപാടിയായ ഫ്യുച്ചര്‍ ഡീകോഡെഡിലൂടെ മൈക്രോസോഫ്റ്റും തങ്ങളുടെ ജീവനക്കാരുടെ മികവും തമ്മിലുള്ള കൂടിച്ചേരലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യു എസ് ടി ഗ്ലോബലുമായി പങ്കാളിത്തത്തിലേണ്‍ല്‍പ്പെടുന്നതില്‍ ആവേശഭരിതരാണെന്ന് ശശി ശ്രീധര, മൈക്രോസോഫ്റ്റ് ഇന്ത്യ, അഭിപ്രായപ്പെട്ടു. ഇരു സ്ഥാപനങ്ങളും സമാന രീതിയിലാണ് ചിന്തിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തന മികവ് വര്‍ദ്ധിക്കുന്നതിനുമാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ക്വാണ്ടം കംപ്യൂട്ടിങ് എന്നിവയുടെ ഈ യുഗത്തി ഉപഭോക്താക്കക്ക് മികച്ച സേവനങ്ങള്‍ ന?കുന്നതിന് പുറമെ, സുരക്ഷ, വിശ്വാസം, എന്നിവ കാത്തുസൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഌഡ് 360 നിലവില്‍ വരുന്നതിന് മു?പ് തന്നെ മൈക്രോസോഫ്റ്റ് 365, അസ്‌യൂര്‍ എന്നിവയെ തങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന പ്രയാണത്തിനും കഌഡ് ഉപയോഗപ്പെടുത്തലിനുമുള്ള മുഖ്യ ഘടകങ്ങളായി യു എസ് ടി ഗ്ലോബല്‍ സ്വീകരിച്ചിരുന്നു. ഇതിലൂടെ തൊഴില്‍ശക്തിയും സുരക്ഷയും വര്‍ദ്ധിച്ചതിലൂടെ യു എസ് ടി ഗ്ലോബല്‍ ജീവനക്കാര്‍ക്ക് എവിടെ നിന്നും ഏത് ഉപകരണം വഴിയും ജോലി ചെയ്യാന്കഴിയുന്നു. കൂടാതെ അസ്യൂര്‍ സാങ്കേതികത സേവനമായി പ്രയോജനപ്പെടുത്തി യു എസ് ടി ഗ്ലോബ? നവീകരണത്തിലേക്കുള്ള വേഗത വര്‍ദ്ധിപ്പിച്ചു. ഇത് വഴി ചിലവ് കാര്യക്ഷമമാകുകയും ഉത്പാദനം വര്‍ധിക്കുകയും ചെയ്യുന്നു.സ്വന്തം ഓഫീസുകളിലും ഉപ’ോക്താക്കളുടെ ലൊക്കേഷനുകളിലുമായി 25 രാജ്യങ്ങളി? പ്രവ?ര്‍ത്തനം നടത്തുന്ന യു എസ് ടി ഗ്ലോബലിന് ബന്ധിപ്പിക്കപ്പെട്ട തൊഴി?ശക്തി അത്യാവശ്യമാണ്. ഇതിനായി യു എസ് ടി ഗ്ലോബ? സ്മാര്‍ട്ട് ബോട്‌സ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് അസ്യൂ? ബോട്ട് ഫ്രെയിംവ?ക്കുമായി പ്രവ?ത്തിച്ചു. മൈക്രോസോഫ്റ്റിനൊപ്പം എ പി ഐ ഇക്കോണമി, ബോട്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്നിങ്ങനെ ഉപഭോക്താക്ക?ക്കിടയില്‍ മൂല്യം ഉറപ്പുള്ള മേഖലകളില്‍ യു എസ് ടി ഗ്ലോബല്‍ മുന്‍പ് തന്നെ നിക്ഷേപം നടത്തിയിരുന്നു.