Capturing Business 360°

പെട്രോള്‍ – ഡീസല്‍ വിലയിൽ ഇന്നും വർധന

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടി വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും.

തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവില വര്‍ധിച്ചിരുന്നില്ല.

തിരുവനന്തപുരത്തെ ഇന്ധന വില
പെട്രോള്‍ – 79.39
ഡീസല്‍ 72.51