Capturing Business 360°

ജനസംഖ്യാ വളർച്ചയിൽ ഇന്ത്യ പത്തു വര്‍ഷത്തിനുള്ളില്‍ ചൈനയേയും ജപ്പാനെയും പിന്നിലാക്കുമെന്ന് യു.എന്‍

ന്യൂഏജ് ന്യൂസ്

ന്യുഡല്‍ഹി: ഇന്ത്യയില്‍ ജനസംഖ്യാ നിരക്ക് കുതിച്ചുയരുകയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2050 ഓടെ ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളില്‍ വന്‍ തോതില്‍ ജനസംഖ്യ വര്‍ധിക്കുമെന്നും ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും ഈ മൂന്ന് രാജ്യങ്ങളില്‍ ആയിരിക്കുമെന്നും യു.എന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ അഫേഴ്‌സ് വകുപ്പ്, പോപുലേഷന്‍ ഡിവിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന ഏതാനും വര്‍ഷങ്ങളില്‍ ലോകമെങ്ങും നഗര മേഖലയില്‍ ജനസംഖ്യ ഉയരും. എന്നാല്‍ 2050 ഓടെ ഇത് കുറഞ്ഞുവരും. നിലവില്‍ 37 ദശലക്ഷം ആളുകള്‍ പാര്‍ക്കുന്ന ടോക്യോ ആണ് ഏറ്റവും ജനസാന്ദ്രതയേറിയ നഗരം. 2028 ഓടെ ഈ സ്ഥാനം ഡല്‍ഹി ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2050 ഓടെ, നഗരവാസികളുടെ കണക്കില്‍ ഇന്ത്യയും ചൈനയും നൈജീരിയയും ആയിരിക്കും മുന്നില്‍. നഗരങ്ങളില്‍ വികസനം വേഗത്തില്‍ എത്തുന്നതിനാല്‍ അവിടങ്ങളിലേക്ക് കുടിയേറ്റം കൂടിവരികയാണ്. എന്നാല്‍ നഗരങ്ങളില്‍ പാര്‍പ്പിടം, വെള്ളം, ശുചിത്വം, വൈദ്യൂതി, പൊതുഗതാഗതം, വിദ്യാഭ്യാസം ആരോഗ്യപരിരക്ഷ എന്നിവ വരുംനാളുകളില്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും പോപുലേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ജോണ്‍ വില്‍മത്ത് പറയുന്നു.

നിലവില്‍ ജനതയില്‍ 55 ശതമാനവും നഗരങ്ങളിലാണ്. 2050 ഓടെ ഇത് 68 ശതമാനമായി ഉയരും. 1990ലെ കണക്ക് അനുസരിച്ച്‌ ഒരു കോടിയോ അതിലധികമോ ജനസംഖ്യയുള്ളത് പത്ത് മഹാനഗരങ്ങളിലായിരുന്നു. എന്നാല്‍ 2018ല്‍ എത്തുമ്ബോള്‍ അത് 33 മഹാനഗരങ്ങളായി ഉയര്‍ന്നു. 2013 ഓടെ ഒരു കോടിക്കു മേല്‍ ജനങ്ങള്‍ വസിക്കുന്ന മഹാനഗരങ്ങളുടെ എണ്ണം 43 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.