Capturing Business 360°

കർണാടക രാഷ്‌ടീയത്തിൽ അനിശ്ചിതത്വം നിറയുമ്പോഴും ട്വിറ്റർ യുദ്ധത്തിൽ വിജയിച്ച് ബിജെപി

ന്യൂഏജ് ന്യൂസ്

ദില്ലി: കര്‍ണ്ണാടക ഇലക്ഷൻ റിസൾട്ട് പുറത്തു വന്നപ്പോഴും രശീയ അനിശ്ചിതത്വം തുടരുകയാണ്. യഥാർത്ഥ ജനവിധി ആർക്കൊപ്പമെന്ന ചോദ്യം അവശേഷിക്കുമ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി യദ്യയൂരപ്പയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, അദ്ദേഹം ഇന്ന് സത്യപ്രതിഞ്ജയും ചെയ്തു. എന്നാൽ ഈ എലെക്ഷൻ കാലയളവിൽ മൈക്രോബ്ലോഗ്ഗിങ് സൈറ്റ് ആയ ട്വിറ്ററില്‍ താരമായത് ബിജെപിയാണെന്ന് നിസംശയം പറയാം. 51 ശതമാനം ആളുകള്‍ ട്വിറ്ററിലൂടെ ബിജെപി അനുകൂല ടാഗുകളില്‍ പ്രതികരിച്ചപ്പോള്‍. കോണ്‍ഗ്രസ് അനുകൂല ട്വിറ്റുകള്‍ 42 ശതമാനമായിരുന്നു. മൂന്ന് ബില്യണിലേറെ ആള്‍ക്കാര്‍ ട്വിറ്ററില്‍ കര്‍ണ്ണാടക ഇലക്ഷന്‍നെ സംബന്ധിക്കുന്ന ടാഗുകളിലൂടെ ട്വിറ്റ് ചെയ്തു.

ഏപ്രില്‍ 25 മുതല്‍ മെയ് 15 വരെയുളള കണക്കുകളാണിത്. #karnatakaElections2018 ആയിരുന്നു ഏറ്റവും കൂടുതല്‍ ട്വീറ്റു ചെയ്യപ്പെട്ട ടാഗ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി 222 ല്‍ 104 സീറ്റും, കോണ്‍ഗ്രസ് 78 സീറ്റും, ജനതാദള്‍- ബിഎസ്‍പി സഖ്യം 38 സീറ്റും നേടി.