Capturing Business 360°

കോർപ്പറേറ്ററുകൾക്ക് മാതൃകയായി വീണ്ടും ട്വന്‍റി20 കിഴക്കമ്പലം

കിഴക്കമ്പലം: കോർപ്പറേറ്ററുകൾക്ക് മാതൃകയായി വീണ്ടും കൊച്ചി കിഴക്കമ്പലത്തെ ജനകീയ-സംരംഭക കൂട്ടായ്മയായ ട്വന്‍റി20. സ്‌കൂൾവിദ്യാർത്ഥികൾക്ക് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണത്തിന് ട്വന്‍റി20 തുടക്കം കുറിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി സ്കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റേയിന്‍ കോട്ടുകള്‍, നോട്ടു ബുക്കുകള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലക്കാണ് താമരച്ചാലിലെ ട്വന്‍റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വിതരണം ചെയ്യുന്നത്.

റെയിന്‍ കോട്ടുകളും കുടകളും വിദ്യാര്‍ഥികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും.അടുത്ത മാസം 4 വരെ നടക്കുന്ന വിപണന മേളയില്‍ ട്വന്‍റി20 കാര്‍ഡുടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിതരണോദ്ഘാടനം ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു.