Capturing Business 360°

‘കസേര’ പോകുമെന്ന പേടി വേണ്ട; ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രെ പു​റ​ത്താ​ക്കാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങൾ ത‌​ട​യു​ന്ന ഫീച്ചറുമായി വാട്സാപ്പ്

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അ​ധി​കാ​രം ന​ഷ്ട​മാ​കു​മെ​ന്ന് ഇ​നി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ ഭ​യ​ക്കേ​ണ്ട​തി​ല്ല. ഗ്രൂ​പ്പ് ആ​രം​ഭി​ച്ച അ​ഡ്മി​ന്‍​മാ​രെ പു​റ​ത്താ​ക്കാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ത‌​ട​യു​ന്ന മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ ഗ്രൂ​പ്പ് ചാ​റ്റ് ഫീ​ച്ച​ർ വാ​ട്സ്ആ​പ്പ് പു​റ​ത്തി​റ​ക്കി. ആ​ൻ​ഡ്രോ​യി​ഡ്, ഐ​​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തു​ക​.

ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ന്ന ഉ​പ​യോ​ക്താ​വി​നെ അ​നു​മ​തി​യി​ല്ലാ​തെ വീ​ണ്ടും ഗ്രൂ​പ്പി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തു ത​ട​യാ​നും ചാ​റ്റ് ഫീ​ച്ച​ർ സ​ഹാ​യി​ക്കും. പു​തി​യ ഫീ​ച്ച​ർ എ​ത്തു​ന്ന​തോ​ടെ ഗ്രൂ​പ്പി​ന്‍റെ പേ​ര്, ഐ​ക്ക​ൺ തു​ട​ങ്ങി​യ​വ‍​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്താ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ​ക്ക് ക​ഴി​യും.

ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശം വ്യ​ക്ത​മാ​ക്കു​ന്ന വി​വ​ര​ണം രേ​ഖ​പ്പെ​ടു​ത്താ​നും ചാ​റ്റ് ഫീ​ച്ച​ർ എ​ത്തു​ന്ന​തോ​ടെ സാ​ധി​ക്കും.