Capturing Business 360°

ഏ​പ്രി​ലി​ലെ വി​ദേ​ശ​ വ്യാ​പാ​ര ക​മ്മി 1372 കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയുടെ വ്യാപാര കമ്മിയിൽ കഴിഞ്ഞ മാസം വർധന. ഏ​പ്രി​ലി​ലെ ക​യ​റ്റു​മ​തി 2591 കോ​ടി ഡോ​ള​റും ഇ​റ​ക്കു​മ​തി 3965 കോ​ടി ഡോ​ള​റു​മായി ഉയർന്നതോടെ വ്യാ​പാ​ര ക​മ്മി 1372 കോ​ടി ഡോ​ള​റാ​യി. ക​യ​റ്റു​മ​തി​യി​ൽ 5.17ഉം ​ഇ​റ​ക്കു​മ​തി​യി​ൽ 4.6ഉം ​ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി 41.49 ശ​ത​മാ​നം കൂ​ടി 1041 കോടി ഡോ​ള​റി​ലെ​ത്തി. സ്വ​ർ​ണം ഇ​റ​ക്കു​മ​തി​യി​ൽ 33.05 ശ​ത​മാ​നം ഇ​ടി​വു​ണ്ട്. 258 കോ​ടി ഡോ​ള​റി​ന്‍റെ സ്വ​ർ​ണ​മാ​ണ് ഏ​പ്രി​ലി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്.

പെട്രോളിയം വിലവർധനയാണ് കാര്യങ്ങൾ ഇന്ത്യക്ക് സങ്കീർണമാക്കുന്നത്. സേ​വ​ന​മേ​ഖ​ല​യി​ലെ വി​ദേ​ശ​വ്യാ​പാ​രംകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ 2017-18ലെ ​വ്യാ​പാ​ര​ക​മ്മി 8061 കോ​ടി ഡോ​ള​റാ​ണ്. ത​ലേ​വ​ർ​ഷം 4179 കോ​ടി ഡോ​ള​റാ​യി​രു​ന്നു.

വ്യാ​പാ​ര​ക​മ്മി ഇ​ര​ട്ടി​ച്ച​ത് ഇ​ന്ത്യ​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി വ​ർ​ധി​ക്കാ​നി​ട​യാ​ക്കും. വ്യാ​പാ​ര​ത്തി​നു പു​റ​മേ​യു​ള്ള മ​റ്റു വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ ബാ​ക്കി​പ​ത്ര​മാ​ണ് ക​റ​ന്‍റ് അ​ക്കൗ​ണ്ട്. അ​തി​ലെ ക​മ്മി ജി​ഡി​പി​യു​ടെ ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യേ​ക്കും. അ​ങ്ങ​നെ​വ​ന്നാ​ൽ രൂ​പ​യ്ക്ക് ഇ​നി​യും വി​ല താ​ഴും.