Capturing Business 360°

യൂട്യൂബ് വിഡിയോകൾക്ക് ഇനി ഇടവേള നൽകാം; ‘ടേക്​ എ ബ്രേക്’ സംവിധാനവുമായി ഗൂഗിൾ

ന്യൂഏജ് ന്യൂസ്

മണിക്കൂറുകള്‍ വിഡിയോ കണ്ടും ചാറ്റുചെയ്​തും ജീവിതതാളം തെറ്റുന്നവര്‍ക്ക്​ അല്‍പം ഇടവേളയെടുക്കാന്‍ അവസരം നല്‍കി യൂട്യൂബ്​. ഇലക്​ട്രോണിക്​ ഉപകരണ ആസക്​തി കുറക്കാനും സാ​േങ്കതിക ജീവിത^സാധാരണ ജീവിത താളം ക്രമീകരിക്കാനും ഗൂഗിൾ ഇൗ വര്‍ഷം ഡിജിറ്റല്‍ വെല്‍ബീയിങ്​ ഇനിഷ്യേറ്റിവ്​ പ്രഖ്യാപിച്ചിരുന്നു.

ഒരു ആപ്പില്‍ മാത്രമായി കഴിയുന്ന സമയം, പലതവണ ഫോണ്‍ അണ്‍ലോക്ക്​ ചെയ്യേണ്ടിവരുക തുടങ്ങിയ ശീലങ്ങളാണ്​ ഡിജിറ്റല്‍ വെല്‍ബീയിങ്​ ഇനിഷ്യേറ്റിവ് മാറ്റിമറിക്കുക. ഏറ്റവും പുതിയ പതിപ്പായ ‘ആന്‍ഡ്രോയിഡ്​ പി’എത്തുന്നതിനൊപ്പമാണ്​ ഇൗ പദ്ധതിയുടെ ഭാഗമായ ഡിജിറ്റല്‍ ക്രമീകരണങ്ങള്‍ ആന്‍ഡ്രോയിഡ്​ ഫോണില്‍ എത്തുക. അതുവരെ കാത്തുനില്‍ക്കാതെയാണ്​ യൂട്യൂബി​​െന്‍റ നടപടി. ഒാണ്‍ലൈനില്‍നിന്ന്​ കുറച്ചുസമയം വിട്ടുനില്‍ക്കാന്‍ സമയം ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കും.

യൂട്യൂബ്​ ആന്‍ഡ്രോയിഡ്​ ആപ്പി​​െന്‍റ 13.17.55 പതിപ്പിലാണ്​ ‘ടേക്​ എ ബ്രേക്’​ എന്ന ഒാര്‍മപ്പെടുത്തല്‍ സംവിധാനമുള്ളത്​. ഉപയോക്​താക്കള്‍ക്ക്​ ഇഷ്​ടാനുസരണം 15, 30, 60, 90, 180 മിനിറ്റുകള്‍ ഇടവേള ക്രമീകരിക്കാന്‍ കഴിയും. അതിനായി മുകളില്‍ വലതുമൂലയിലെ യൂസര്‍ ഫോ​േട്ടായില്‍നിന്ന്​ സെറ്റിങ്​സ്​>ജനറല്‍> റിമൈന്‍ഡ്​ മീ ടു ടേക്ക്​ എ ബ്രേക്​ ഒാപ്​ഷന്‍ എടുത്താല്‍ മതിയാകും. ഒരിക്കല്‍ സമയം ക്രമീകരിച്ചാല്‍ വിഡിയോ കണ്ട്​ നിശ്ചിത സമയമെത്തുമ്പോൾ താല്‍ക്കാലികമായി നിര്‍ത്തും. കുറച്ചുസമയം കഴിഞ്ഞ്​ കാഴ്​ച തുടരാനാണ്​ താല്‍പര്യമെങ്കിലും അതിനും, നിര്‍ത്തി പോകാനാണെങ്കില്‍ അതിനും സൗകര്യവുമുണ്ട്​