Capturing Business 360°

ആര്‍.ബി.ഐ നിയന്ത്രണം ശക്തമാക്കിയതോടെ രാജ്യത്തെ ബാങ്കുകളില്‍ പലതും പ്രതിസന്ധിയില്‍

ന്യൂഏജ് ന്യൂസ്

കൊച്ചി: റി​സ​ര്‍​വ്​ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ തിരുത്തൽ നടപടിക്ക് വിദേയമായ 11 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പ്രതിസന്ധിയിലേക്ക്. ഇ​തി​ല്‍ ചി​ല ബാ​ങ്കു​ക​ള്‍ മാ​ര്‍​ച്ചി​ല്‍ അ​വ​സാ​നി​ച്ച സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ന​ഷ്ടം പ്ര​ഖ്യാ​പി​ച്ചു. മ​റ്റ്​ ചി​ല ബാ​ങ്കു​ക​ളു​ടെ ഫ​ലം വ​രാ​നി​രി​ക്കു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ദേ​ന ബാ​ങ്ക് 1,225 കോ​ടി രൂ​പ ന​ഷ്ടം പ്ര​ഖ്യാ​പി​ച്ച​തോ​ടെ പു​തി​യ നി​യ​മ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് ആ​ര്‍.​ബി.​ഐ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തി​നു മുമ്പ് അ​ല​ഹ​ബാ​ദ് ബാ​ങ്കി​നും ഇ​ത്ത​രം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ദേ​ന, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര, യൂ​ക്കോ, ഐ.​ഡി.​ബി.​ഐ, ഓ​റി​യ​ന്‍​റ​ല്‍ ബാ​ങ്ക് ഓ​ഫ് കോ​മേ​ഴ്സ്, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക്, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, അ​ല​ഹ​ബാ​ദ് ബാ​ങ്ക്, യു​നൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യാ​ണ് ആ​ര്‍.​ബി.​ഐ​യു​ടെ തി​രു​ത്ത​ല്‍ ന​ട​പ​ടി നേ​രി​ടു​ന്ന​ത്. ഈ ​ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ആ​ര്‍.​ബി.​ഐ മേ​യ്​ 17ന് ​യോ​ഗം ചേ​രു​ക​യാ​ണ്. ആ​ര്‍.​ബി.​ഐ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടും ഇ​വ​യി​ല്‍ പ​ല ബാ​ങ്കു​ക​ളും കി​ട്ടാ​ക്ക​ടം പെ​രു​കി കൂ​ടു​ത​ല്‍ കു​ഴ​പ്പ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 2017 മാ​ര്‍​ച്ചി​ല്‍ 575 കോ​ടി ന​ഷ്ട​ത്തി​ലാ​യി​രു​ന്ന ദേ​ന ബാ​ങ്കി​ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ 950 കോ​ടി രൂ​പ​ക്ക്​ മു​ക​ളി​ലാ​യി​രു​ന്നു ന​ഷ്ടം. അ​താ​ണി​പ്പോ​ള്‍ 1,225 കോ​ടി​യാ​യി ഉ​യ​ര്‍​ന്ന​ത്. ആ​കെ വാ​യ്പ​യു​ടെ 22.4 ശ​ത​മാ​നം കി​ട്ടാ​ക്ക​ടം എ​ന്ന​താ​ണ് ദേ​ന ബാ​ങ്കി​​െന്‍റ സ്ഥി​തി.

അ​തി​നി​ടെ, രാ​ജ്യ​ത്തെ ശ​ക്ത​മാ​യ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ല്‍ ഒ​ന്നാ​യ കാ​ന​റ മാ​ര്‍​ച്ചി​ല്‍ അ​വ​സാ​നി​ച്ച സാമ്പത്തീക വ​ര്‍​ഷം 4,859 കോ​ടി രൂ​പ ന​ഷ്ടം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ സാമ്പത്തീക വ​ര്‍​ഷം ബാ​ങ്ക് 214 കോ​ടി രൂ​പ ലാ​ഭ​ത്തി​ലാ​യി​രു​ന്നു. ഓ​റി​യ​ന്‍​റ​ല്‍ ബാ​ങ്ക് ഓ​ഫ് കോ​മേ​ഴ്സി​​െന്‍റ ന​ഷ്ടം 1,650 കോ​ടി​യാ​ണ്. ഇ​തി​ലും കി​ട്ടാ​ക്ക​ടം 17.63 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

കാ​ന​റ, അ​ല​ഹ​ബാ​ദ് ബാ​ങ്ക്, യൂ​ക്കോ, ദേ​ന എ​ന്നീ ബാ​ങ്കു​ക​ളു​ടെ ക​ഴി​ഞ്ഞ സാമ്പത്തീക വ​ര്‍​ഷ​ത്തെ ന​ഷ്ടം 11,729 കോ​ടി രൂ​പ​യാ​ണ്. യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2,583 കോ​ടി രൂ​പ ന​ഷ്ടം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​സ്.​ബി.​ഐ, പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ നാ​ലാം​പാ​ദ ഫ​ലം അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും.