Capturing Business 360°

സര്‍ക്കാര്‍ പൂര്‍ണ പരാജയം, പ്രതീക്ഷക്കു കൂടെ വകയില്ല – രാജാ സേതുനാഥ് ; ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിപ്പോയി. പ്രതീക്ഷക്കു പോലും വക കാണുന്നില്ല. വ്യവസായ, വാണിജ്യ രംഗം വലിയ തകര്‍ച്ചയിലാണ്. ജിഎസടി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരിക്കുന്നു. അത് ആരും പഠിക്കാന്‍ തയ്യാറായിട്ടില്ല. കണ്ണൂര്‍ ബാംഗ്ലൂര്‍ കോറിഡോറിനെക്കുറിച്ചു പഠിക്കാന്‍ െ്രെപസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ ഒരു പ്രതിനിധി സംഘം ഇവിടെ വന്നിരുന്നു. അവര്‍ക്കു വ്യവസായ ലോകത്തു നിന്നും ലഭിച്ചത് മുഴുവന്‍ നെഗറ്റീവ് ഫീഡ്ബാക്കുകളാണ്. സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് ഒരു ഉറപ്പും, സംരക്ഷണവും കൊടുക്കുന്നില്ല.
പ്രവാസികള്‍ക്കും പ്രതീക്ഷയില്ല. അവര്‍ക്കു ഇവിടെ നിക്ഷേപം നടത്താന്‍ ഭയമാണ്.
നിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്താനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടത്. എങ്കിലേ അടുത്ത തലമുറക്കെങ്കിലും രക്ഷയുള്ളൂ.
ഹര്‍ത്താലില്‍ നിന്നും ടൂറിസത്തെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണത്രെ. എങ്കില്‍ 5 വര്‍ഷത്തേക്ക് ഹര്‍ത്താലിന് തന്നെ ഒരു മൊറട്ടോറിയം പ്രഖ്യാപിച്ചു കൂടെ. ഇവിടെ ഇന്‍ഡസ്ട്രി വളരാന്‍ ഒരു മാര്‍ഗം ക്ലസ്റ്റര്‍കള്‍ വരികയെന്നതാണ്. വലിയ തോതില്‍ വൈദ്യുതി ആവശ്യമുള്ള വ്യവസായങ്ങള്‍ നമുക്ക് അനുയോജ്യമല്ല. പറ്റിയ മേഖലകള്‍ കണ്ടെത്തി വ്യവസായ ക്ലസ്റ്ററുകള്‍ തുടങ്ങാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം.

( കേരളാ ചേംബറിന്റെ മുന്‍ ചെയര്‍മാനാണ് ലേഖകന്‍ )

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക https://www.livenewage.com/tag/keralaministry/