Capturing Business 360°

ഏഷ്യയില്‍ പുതിയ ഫുട്‌ബോള്‍ ഫെഡറേഷന്‍; തെക്ക്-പടിഞ്ഞാറന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംഘടനയിൽ അംഗമായി ഇന്ത്യയും

ന്യൂഏജ് ന്യൂസ്

സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ഏഷ്യയില്‍ പുതിയ ഫുട്‌ബോള്‍ സംഘടന നിലവില്‍ വന്നു. സൗത്ത് വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എസ്ഡബ്ലുഎഎഫ്‌എഫ്) എന്ന പേരില്‍ കഴിഞ്ഞ ദിവസം രൂപീകൃതമായ സംഘടനയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് അംഗങ്ങളായിട്ടുള്ളത്.

ഏഷ്യയിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ലക്ഷ്യമിട്ടാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ബഹ്‌റെയ്ന്‍, യമന്‍, ഒമാന്‍, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് ഫെഡറേഷനില്‍ അംഗങ്ങളായിട്ടുള്ളത്. അതേസമയം ജോര്‍ദാന്‍, പലസ്തീന്‍, ഖത്തര്‍, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫെഡറേഷന്റെ ഭാഗമായിട്ടില്ല. ജിദ്ദയിലാണ് സൗത്ത് വെസ്റ്റ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തലസ്ഥാനം.