Capturing Business 360°

കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ ഇനി റെഡ് ബസിലും

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബുക്കിം​ഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ യാത്രാ ടിക്കറ്റ് ബുക്കിം​ഗ് സേവന ദാതാക്കളായ റെഡ് ബസുമായി കരാര്‍ ഒപ്പിട്ടു. ഇതോടെ യാത്രകാര്‍ക്ക് റെഡ് ബസ് ആപ്പിലൂടേയും വെബ് സൈറ്റിലൂടേയും കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

മെയ് 21 മുതല്‍ റെഡ് ബസിലൂടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ ഇരുപതോളം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ റെഡ് ബസുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

www.ksrtconline.com എന്ന വെബ്സൈറ്റിലൂടെ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന മുഴുവന്‍ സേവനങ്ങളും ഇനി മുതല്‍ റെഡ് ബസിലും ലഭ്യമാവും. റെഡ് ബസുമായി സഹകരിക്കുന്നത് വഴി ‘makemy trip’, ‘goibibo’ സൈറ്റുകളിലൂടേയും ഇനി കെഎസ്‌ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.